ലീഗ് സമസ്ത പ്രശ്‌നം പരിഹരിക്കല്‍ ഐ എന്‍ എല്‍ ദൗത്യമല്ല അഡ്വ:ഷമീര്‍ പയ്യനങ്ങാടി

കോഴിക്കോട്: മുസ്ലിം ലീഗുമായി സമസ്തക്കുള്ള പ്രശ്‌നം പരിഹരിക്കലല്ല ഐഎന്‍എല്ലിന്റെ ദൗത്യം എന്ന് നാഷണല്‍ യൂത്ത് ലീഗ് സംസ്ഥാന പ്രസിഡണ്ട് അഡ്വ:ഷമീര്‍ പയ്യനങ്ങാടി പ്രസ്താവനയില്‍ പറഞ്ഞു. ലീഗുമായി സമസ്തക്ക് ഉണ്ടായ ഭിന്നത ആരെങ്കിലും പുറത്തുനിന്ന് സൃഷ്ടിച്ചതല്ലെന്നും മുസ്ലിംലീഗിന്റെ അധാര്‍മിക പ്രവണതകള്‍ക്കും രാഷ്ട്രീയ ജീര്‍ണ്ണതക്കുമെതിരെ സമസ്തയില്‍ നിന്ന് ഉയര്‍ന്നുവന്ന ധാര്‍മിക പോരാട്ടമാണ്. പാണക്കാട് കുടുംബത്തിന്റെ ഇസ്ലാമിക വിരുദ്ധമായ ജാതീയ മേല്‍ക്കോയ്മ മുസ്ലിംലീഗിന് അകത്തും സമസ്തക്കകത്തും പ്രകടമാണ്. അതിനെയാണ് ധാര്‍മിക ബോധമുള്ള സമസ്തയിലെ വിഭാഗം ചോദ്യം ചെയ്തത്. ഐഎന്‍എല്‍ തുടക്കം മുതല്‍ ലീഗിനെതിരെ ഉയര്‍ത്തിയ ആരോപണങ്ങള്‍ ശരിയാണെന്ന് തെളിയിക്കുന്നതാണ് സമസ്തയുടെയും ലീഗിലെയും ഒരു വിഭാഗത്തിന്റെ നിലപാട്. സമസ്തയുടെ പണ്ഡിതന്മാരെ ആക്ഷേപിക്കുന്ന ലീഗിന്റെ ഗുണ്ടായിസത്തിനെതിരെ നാഷണല്‍ യൂത്ത് ലീഗ് പ്രതികരിക്കും. മുസ്ലിംലീഗിനകത്ത് സ്വന്തം സ്ഥാനങ്ങള്‍ ഉറപ്പിക്കാന്‍ കഴിയാതെ കുടിയാന്മാരായി കഴിയുന്ന കെഎം ഷാജിക്കും എം കെ മുനീറിനും ഇടതു പക്ഷത്തിലുള്ള ഐഎന്‍എല്ലിന്റെ വിശ്വാസതയെ കള്ളപ്രചാരണത്തിലൂടെ തകര്‍ക്കാന്‍ കഴിയില്ല.

Leave a Reply

Your email address will not be published. Required fields are marked *