രാവണീശ്വരം സാമൂഹ്യ വിനോദ വികസന കലാകേന്ദ്രം രാമഗിരിയുടെ അറുപതാം വാര്‍ഷിക ആഘോഷം: വടംവലി മത്സരം സംഘടിപ്പിച്ചു

രാവണീശ്വരം: ഒരു നാടിന്റെ രാഷ്ട്രീയസാമൂഹ്യ, സാംസ്‌കാരിക, വിദ്യാഭ്യാസ, കലാകായിക,കാരുണ്യ മേഖലകളില്‍ നിറ സാന്നിധ്യമായി നിലനിന്ന് അറുപതാണ്ട് പൂര്‍ത്തിയാക്കിയ രാവണീശ്വരം സാമൂഹ്യ വികസന കലാകേന്ദ്രം രാമഗിരിയുടെ അറുപതാം വാര്‍ഷിക ആഘോഷ പരിപാടികളുടെ ഭാഗമായി വ്യത്യസ്തങ്ങളായ പ്രവര്‍ത്തനങ്ങള്‍ക്കാണ് നേതൃത്വം കൊണ്ട് കൊടുത്തു കൊണ്ടിരിക്കുന്നത്. അറുപതാം വാര്‍ഷിക ആഘോഷത്തിന്റെ ഭാഗമായി വടംവലി മത്സരം സംഘടിപ്പിച്ചു.

പുരുഷ വനിത വിഭാഗങ്ങളിലായി നടന്ന മത്സരത്തില്‍ മുപ്പതോളം ടീമുകള്‍ പങ്കെടുത്തു. സി.പി.ഐ.എം കാസര്‍ഗോഡ് ജില്ലാ സെക്രട്ടറിയേറ്റ് അംഗം വി.വി രമേശന്‍ ഉദ്ഘാടനം നിര്‍വഹിച്ചു. വിജയ് സായി കൊട്ടിലങ്ങാട് അധ്യക്ഷനായി. എ. പവിത്രന്‍ മാസ്റ്റര്‍, പി. കാര്യമ്പു,ഡോ: എ. അശോകന്‍എന്നിവര്‍ സംസാരിച്ചു. ഷിബു വാണിയംപാറ സ്വാഗതം പറഞ്ഞു. വനിതാ വിഭാഗം വടംവലി മത്സരത്തില്‍ സിങ്ങിങ് ഫ്രണ്ട്‌സ് അരവത്ത് മടൈട്ട ഒന്നാം സ്ഥാനവും ടി.സി ഗ്രന്ഥാലയം കുറ്റിക്കോല്‍ രണ്ടാം സ്ഥാനവും നേടി. പുരുഷ വിഭാഗം വടംവലി മത്സരത്തില്‍ അഭിമന്യു നഗര്‍ നമ്പ്യാറടുക്കം ഒന്നാം സ്ഥാനവും ഫ്രണ്ട്‌സ് വെളുത്തോള്ളി രണ്ടാം സ്ഥാനവും നേടി. വനിതാ വിഭാഗം വിജയികള്‍ക്ക് സി.പി.ഐ.എം ചിത്താരി ലോക്കല്‍ സെക്രട്ടറി പി. കൃഷ്ണനും പുരുഷ വിഭാഗം വിജയികള്‍ക്ക് സംഘാടകസമിതി ചെയര്‍മാന്‍ കെ. സബീഷും സമ്മാനങ്ങള്‍ വിതരണം ചെയ്തു. വടംവലി മത്സരങ്ങള്‍ വീക്ഷിക്കുന്നതിന് വേണ്ടി എത്തിച്ചേര്‍ന്ന കാണികളുടെപ്രോത്സാഹനവും പങ്കാളിത്തവും ശ്രദ്ധേയമായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *