ഒന്നാം ക്ലാസ്സിലേക്ക് പോകുന്ന കുട്ടികള്‍ക്ക് പഠനോപകരണങ്ങള്‍ നല്‍കി കോടോംബേളൂര്‍ 19-ാം വാര്‍ഡ്

രാജപുരം: അറിവിന്റെ ആദ്യാക്ഷരം തേടി വിദ്യാലയങ്ങളിലേക്ക് പ്രവേശിക്കുന്ന വാര്‍ഡിലെ മുഴുവന്‍ ഒന്നാം ക്ലാസ്സുകാര്‍ക്കും പഠനോപകരങ്ങള്‍ നല്‍കി കോടോംബേളൂര്‍ ഗ്രാമപഞ്ചായത്ത് 19-ാം വാര്‍ഡ്.വാര്‍ഡ് മെമ്പറും വൈസ് പ്രസിഡന്റുമായ പി.ദാമോദരന്‍ കുട്ടികള്‍ക്ക് വിതരണം ചെയ്തു.വാര്‍ഡ് കണ്‍വീനര്‍ സി.ജയകുമാര്‍, കുര്യന്‍ തോമസ്സ്, ധന്യരാജീവന്‍, പി.കെ.രാമകൃഷ്ണന്‍, എന്നിവരും പങ്കെടുത്തു. എസ് എസ് എല്‍ സി, പ്ലസ്ടു റിസള്‍ട്ട് വന്നപ്പോള്‍ ഉന്നത വിജയം നേടിയ വിദ്യാര്‍ത്ഥികളെയും വീടുകളില്‍ പോയി ഉപഹാരങ്ങള്‍ നല്‍കി അഭിനന്ദിച്ച് മാതൃകാപരമായ പ്രവര്‍ത്തനങ്ങളാണ് വാര്‍ഡ് നേതൃത്വത്തില്‍ നടന്നുവരുന്നത്.

Leave a Reply

Your email address will not be published. Required fields are marked *