എരോല്‍ അമ്പലത്തിങ്കാലിലെ തളിര് പുരുഷ സ്വയം സഹായ സംഘം നെല്‍കൃഷിക്ക് വിത്തിട്ടു

ഉദുമ : എരോല്‍ അമ്പലത്തിങ്കാലിലെ തളിര് പുരുഷ സ്വയം സഹായ സംഘം എരോല്‍ പാടശേഖരത്തില്‍പ്പെട്ട എരോല്‍ വയലിലെ രണ്ടര ഏക്കര്‍ സ്ഥലത്ത് ഒന്നാംവിള നെല്‍കൃഷി ചെയ്യുന്നതിനായി വിത്തിട്ടു. സംഘം പ്രസിഡന്റ്ബാലന്‍ ബക്കാര്‍, ട്രഷറര്‍ ദാമോദരന്‍ മുണ്ടാത്ത്, അശോകന്‍ അമ്പലത്തിങ്കാല്‍, മധുസൂദനന്‍ കൗസ്തുഭം എന്നിവര്‍ നേതൃത്വം നല്‍കി. കഴിഞ്ഞവര്‍ഷവും എരോല്‍ വയലിലെ ഒന്നര ഏക്കര്‍ സ്ഥലത്ത് കൃഷി ചെയ്തിരുന്നു. കൃഷിയിലേക്ക് ഇറങ്ങാന്‍ മടിക്കുന്ന യുവതലമുറയ്ക്ക് മാതൃകയായി മാറുകയാണ് എരോല്‍ പ്രദേശത്തെ തളിര് പുരുഷ സ്വയം സഹായ സംഘം.

Leave a Reply

Your email address will not be published. Required fields are marked *