പ്രകൃതിക്ക് രക്ഷാ കവചമൊരുക്കാന്‍ ദിവാകരന്റെ പുറപ്പാട് ‘പച്ചപ്പുതപ്പു’മായി ജീവനം; നീലേശ്വരം പടന്നക്കാട് ജില്ലാ ആയുര്‍വേദ ആശുപത്രിയില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബേബി ബാലകൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു;

കാഞ്ഞങ്ങാട്: ഒറ്റയാള്‍ പോരാട്ടത്തിലൂടെ പരിസ്ഥിതി സംരക്ഷണ മേഖലയില്‍ അത്ഭുതം സൃഷ്ടിച്ചു കൊണ്ടിരിക്കുന്ന പ്രാദേശിക കര്‍ഷക ശാസ്ത്രജ്ഞന്‍ ദിവാകരന്‍ നാടിനെ പച്ചപുതപ്പിക്കാന്‍ ഇക്കുറി ലോക പരിസര ദിനത്തിന് മുമ്പു തന്നെ ഒരുക്കം തുടങ്ങി. തണലൊരുക്കം എന്ന ബാനറില്‍ പ്രകൃതിയെ പച്ച പുതപ്പിക്കാന്‍ തന്റെ നഴ്‌സറിയില്‍ ഉല്ലാദിപ്പിച്ച അയ്യായിരം ഫല വൃക്ഷത്തൈകള്‍ വിവിധ സംഘടനകള്‍ക്കും സ്ഥാപനങ്ങള്‍ക്കും സൗജന്യമായി വിതരണം ചെയ്യുന്നതാണ് പരിപാടി. പടന്നക്കാട് ജില്ലാ ആയുര്‍വേദ ആശുപത്രിയില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബേബി ബാലകൃഷ്ണന്‍ ഹരിത കേരളം നീലക്കുറിഞ്ഞി സംസ്ഥാന ക്വിസ് മത്സരത്തില്‍ ജില്ലയെ പ്രതിനിധീകരിച്ച് മൂന്നാറില്‍ നടന്ന ജൈ വൈവിധ്യ കോണ്‍ ഗ്രസില്‍ പങ്കെടുത്ത കക്കാട്ട് ഗവ. ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ ഏഴാം തരം വിദ്യാര്‍ഥി അശ്വഘോഷിന് സ്വര്‍ണ ചെമ്പകം വിതരണം ചെയ്ത് ഉദ്ഘാടനം ചെയ്തു. നീലേശ്വരം നഗരസഭ വൈസ് ചെയര്‍മാന്‍ പി.പി. മുഹമ്മദ് റാഫി അധ്യക്ഷനായി. ജില്ലാ പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മറ്റി അധ്യക്ഷ എസ്. സരിത, നഗരസഭ കൗണ്‍സിലര്‍ എം.കെ. വിനയരാജ്, ഭാരതീയ ചികിത്സാ വിഭാഗം ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ഡി.സി.ദീപ്തി, പ്രഫ. സുരേന്ദ്രനാഥ്, കെ ബാലചന്ദ്രന്‍ സംസാരിച്ചു. ദേശീയ അധ്യാപക അവാര്‍ഡ് ജേതാവും ജീവനം കണ്‍വീനറുമായ കൊടക്കാട് നാരായണന്‍ സ്വാഗതവും ജീവനം ഡയരക്ടര്‍ ദിവാകരന്‍ നീലേശ്വരം നന്ദിയും പറഞ്ഞു. പാലക്കുന്ന് പാഠശാല ഗ്രന്ഥാലയം, ചെമ്മനാട് ഗ്രാമ പഞ്ചായത്ത്, നീലേശ്വരം നഗരസഭ , ഗവ.ഫിഷറീസ് ഹൈസ്‌ക്കൂള്‍ മരക്കാപ്പ് കടപ്പുറം, കോട്ടപ്പുറം ഗവ. ഹയര്‍ സെക്കണ്ടറി സ്‌കൂള്‍, ശാസ്ത്ര കാസര്‍കോട്, ചൂരിക്കാടന്‍ സ്മാരക ഗ്രന്ഥാലയം വൈക്കത്ത്, ഇ.എം.എസ്. ഗ്രന്ഥാലയം ചന്തേര , ശ്രീ നാരായണ വിദ്യാലയം പടന്നക്കാട്,എന്നീ സ്ഥാപനങ്ങളുടെ പ്രതിനിധികള്‍ വൃക്ഷത്തൈകള്‍ സ്വീകരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *