ചെറുവത്തൂര്‍ ഗ്രാന്‍ഡ്മാസ്റ്റര്‍ മാര്‍ഷല്‍ ആര്‍ട്‌സ് അക്കാദമിയില്‍ സമ്മര്‍ കോച്ചിംഗ് ക്യാമ്പ് സമാപനവും പരിസര ദിനാചരണവും നടന്നു;

ചെറുവത്തൂര്‍ : ഗ്രാന്‍ഡ്മാസ്റ്റര്‍ മാര്‍ഷല്‍ ആര്‍ട്‌സ് അക്കാദമിയില്‍ രണ്ടുമാസമായി നടന്നുവരുന്ന വുഷു, തായ്കൊണ്ടോ, ബോക്‌സിങ്, ജൂഡോ സമ്മര്‍ കോച്ചിംഗ് ക്യാമ്പിന്റെ സമാപന ദിനവും പരിസര ദിനാചരണവും നടന്നു.ദേശീയ അധ്യാപക അവാര്‍ഡ് ജേതാവും പരിസ്ഥിതി പ്രവര്‍ത്തകനുമായ കൊടക്കാട് നാരായണന്‍ ഉദ്ഘാടനം ചെയ്തു. അക്കാദമിയിലെ നൂറ് പഠിതാക്കള്‍ക്ക് അത്യുല്പാദന ശേഷിയുള്ള നാടന്‍ മാവിന്‍ തൈകള്‍ വിതരണം ചെയ്തു. പരിസ്ഥിതി ക്ലാസും നടന്നു. ഗ്രാമ പഞ്ചായത്ത് മെമ്പര്‍ രാജേന്ദ്രന്‍ പയ്യാടക്കത്ത് അധ്യക്ഷനായി. ഹരിതകേരളം കീ റിസോര്‍സ് പേഴ്‌സണ്‍ കെ. ബാലചന്ദ്രന്‍, രാഗ സുധ മ്യൂസിക് അക്കാദമി ഓഫ് മ്യൂസിക് ആന്റ് ഡാന്‍സ് ഡയരക്ടര്‍ ഊര്‍മിള നാരായണന്‍,ജില്ലാ ഒളിമ്പിക് അസോസിയേഷന്‍ വൈസ് പ്രസിഡന്റ് എം. രാമകൃഷ്ണന്‍ മാസ്റ്റര്‍ സംസാരിച്ചു. ഗ്രാന്റ് മാസ്റ്റര്‍ മാര്‍ഷല്‍ ആര്‍ട്‌സ് അക്കാദമി ചീഫ് ഇന്‍സ്റ്റ്രക്ടര്‍ പി.വി. അനില്‍കുമാര്‍ സ്വാഗതവും സഞ്ജയ് സുരേഷ് നന്ദിയും പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *