കോടോം ബേളൂര്‍ ഗ്രാമ പഞ്ചായത്ത് നാലാം വാര്‍ഡ് വികസന സമിതി അനുമോദന സദസ്സും മോട്ടിവേഷന്‍ ക്ലാസും സംഘടിപ്പിച്ചു;

രാജപുരം:കോടോം ബേളൂര്‍ ഗ്രാമ പഞ്ചായത്ത് നാലാം വാര്‍ഡ് വികസന സമിതി അനുമോദന സദസ്സും മോട്ടിവേഷന്‍ ക്ലാസ്സും സംഘടിപ്പിച്ചു. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ശ്രീജ പി ഉദ്ഘാടനം ചെയ്തു.ആസൂത്രണ സമിതി അംഗം ടി.കോരന്‍, വികസന സമിതി അംഗം ടി.ബാബു എന്നിവര്‍ സംസാരിച്ചു. വാര്‍ഡ് കണ്‍വീനര്‍ ടി.കെ നാരായണന്‍ സ്വാഗതവും കുടുംബശ്രീ എഡിഎസ് സെക്രട്ടറി നന്ദിയും പറഞ്ഞു.

ഭാരതീയര്‍ യൂണിവേഴ്‌സിറ്റിയില്‍ നിന്നും ഡോക്ടറേറ്റു നേടിയ സനാതന കോളേജിന്റെ പ്രിന്‍സിപ്പാള്‍ മനോജ്, കൃഷി അസിസ്റ്റന്‍ന്റായി പി എസ് സി നിയമനം ലഭിച്ച പ്രിയ ,എസ് എസ് എല്‍ സി , പ്ലസ്ടു പരീക്ഷയില്‍ ഉന്നത വിജയം നേടിയ വാര്‍ഡിലെ മുഴുവന്‍ കുട്ടികളെയും അനുമോദിച്ചു. തുടര്‍ന്ന് എക്‌സൈസ് അസിസ്റ്റന്‍ഡ് കമ്മീഷണര്‍ എന്‍.ജെ രഘുനാഥ് കുട്ടികള്‍ക്ക് മോട്ടിവേഷന്‍ ക്ലാസും നല്‍കി.

Leave a Reply

Your email address will not be published. Required fields are marked *