ചെറുപനത്തടി സെന്റ് മേരീസ് ഇംഗ്ലീഷ് മീഡിയം സ്‌കൂള്‍ ഈ വര്‍ഷത്തെ പ്രവേശനോത്സവവും പുനരാരംഭിച്ച പ്ലസ് വണ്‍ ക്ലാസിന്റെ ഉദ്ഘാടനവും ഗംഭീരമായി നടത്തി

രാജപുരം:ചെറുപനത്തടി സെന്റ് മേരീസ് ഇംഗ്ലീഷ് മീഡിയം സ്‌കൂളില്‍ 2024 -25 അധ്യയനവര്‍ഷത്തെ പ്രവേശനോത്സവവും പുനരാരംഭിച്ച പ്ലസ് വണ്‍ ക്ലാസിന്റെ ഉദ്ഘാടനവും ഗംഭീരമായി നടത്തി. പുതിയതായി സെന്റ് മേരീസ് സ്‌കൂളിലേക്ക് എത്തുന്ന 160 ഓളം കുട്ടികളെ വരവേല്‍ക്കാന്‍ സ്‌കൂള്‍ ക്യാമ്പസ് മുഴുവനും വര്‍ണ്ണക്കടലാസുകളും തോരണങ്ങളും കൊണ്ട് അലങ്കരിച്ചു.കുട്ടികളെ പഠന സാമഗ്രികള്‍ അടങ്ങിയ കിറ്റ് കൊടുത്ത് സ്വീകരിച്ചു . സെന്റ് മേരീസ് കോളേജ് ഡയറക്ടര്‍ ഫാ.ജോസ് മാത്യു പാറയില്‍ അധ്യക്ഷത വഹിച്ചു. ഇഎകഇ പൊവിന്‍ഷ്യല്‍ സുപ്പീരിയര്‍ റവ. ഫാ. വര്‍ഗ്ഗീസ് കൊച്ചുപറമ്പില്‍ പ്രവേശനോത്സവ ചടങ്ങുകള്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയും കുട്ടികള്‍ക്ക് കിറ്റുകള്‍ നല്‍കുകയും ചെയ്തു. സ്‌കൂള്‍ അഡ്മിനിസ്‌ട്രേറ്റര്‍ ഫാ. സാലു മാത്യു, സ്റ്റാഫ് സെക്രട്ടറി ജിന്‍സി തോമസ്, പി.ടി.എ. പ്രസിഡണ്ട് ജോര്‍ജ്ജ് പി എ എന്നിവര്‍ സംസാരിച്ചു. കുട്ടികളുടെ വിവിധ കലാപരിപാടികളും നടന്നു.സ്‌കൂള്‍ പ്രിന്‍സിപ്പല്‍ ഫാ.ജോസ് കളത്തിപ്പറമ്പില്‍ സ്വാഗതവും വിദ്യാര്‍ത്ഥി പ്രതിനിധി നടാഷ നോബിള്‍ നന്ദിയും പ്രകാശിപ്പിച്ചു.

Leave a Reply

Your email address will not be published. Required fields are marked *