അജാനൂര്‍ പഞ്ചായത്ത് തല പ്രവേശനോത്സവം വേലാശ്വരം ഗവണ്‍മെന്റ് യു.പി. സ്‌കൂളില്‍ നടന്നു

വേലാശ്വരം : മധ്യ വേനല്‍ അവധി കഴിഞ്ഞ് ജൂണ്‍ 3ന് സംസ്ഥാനത്തെ വിദ്യാലയങ്ങള്‍ തുറന്നിരിക്കുകയാണ്. ഇതിന്റെ ഭാഗമായി സംസ്ഥാന, ജില്ലാ, സബ്ജില്ലാ, പഞ്ചായത്ത്തല പ്രവേശനോത്സവം ആഹ്ലാദ അന്തരീക്ഷത്തില്‍ വിവിധ സ്‌കൂളുകളില്‍ വച്ച് നടന്നു.അജാനൂര്‍ പഞ്ചായത്ത് തല പ്രവേശനോത്സവം വേലാശ്വരം ഗവണ്‍മെന്റ് യു.പി. സ്‌കൂളില്‍ നടന്നു. പുതുതായി വിദ്യാലയത്തില്‍ ചേര്‍ന്ന കുരുന്നുകളെ ആനയിച്ചുകൊണ്ട് സ്‌കൂള്‍ പ്രവേശന കവാടം മുതല്‍ സ്‌കൂളിലേക്ക് ഘോഷയാത്രയും നടന്നു. അജാനൂര്‍ പഞ്ചായത്ത് പ്രസിഡണ്ട് ടി.ശോഭപഞ്ചായത്ത് തല പ്രവേശനോത്സവം ഉദ്ഘാടനം ചെയ്തു.പഠനോപകരണ വിതരണവും പഞ്ചായത്ത് പ്രസിഡണ്ട് നിര്‍വഹിച്ചു.

പി. ടി. എ പ്രസിഡണ്ട് പി. വിനോദ് അധ്യക്ഷത വഹിച്ചു.അജാനൂര്‍ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ കെ.. കൃഷ്ണന്‍ മാസ്റ്റര്‍ എല്‍.എസ്.എസ് വിജയിക്കുള്ള ഉപഹാരം നല്‍കി അനുമോദിച്ചു. എസ്.എം.സി ചെയര്‍മാന്‍ പി. വി. അജയന്‍, പി.ടി.എ വൈസ് പ്രസിഡണ്ട് കെ. വി.സുനില്‍കുമാര്‍,മദര്‍ പി.ടി.എ പ്രസിഡണ്ട് കെ. ജയശ്രീ, സീനിയര്‍ അസിസ്റ്റന്റ് കെ. വി. ശശികുമാര്‍, അധ്യാപകനായ കെ.വി. രാജന്‍ എന്നിവര്‍ സംസാരിച്ചു. സ്‌കൂള്‍ പ്രഥമ അധ്യാപകന്‍ ടി. വിഷ്ണു നമ്പൂതിരി സ്വാഗതവും സ്റ്റാഫ് സെക്രട്ടറി കെ. ഉമാദേവി നന്ദിയും പറഞ്ഞു. പ്രദേശത്തെ ക്ലബ്ബുകളും സന്നദ്ധ സംഘടനകളുമായി കൈകോര്‍ത്തുകൊണ്ട് സ്‌കൂളിലെ വിദ്യാര്‍ഥികള്‍ക്ക് നോട്ട് ബുക്കുകളും പഠനോപകരണങ്ങളുംനല്‍കി. പായസ വിതരണവും നടന്നു.

Leave a Reply

Your email address will not be published. Required fields are marked *