കള്ളാര്‍ ടൗണില്‍ ഓവുചാല്‍ നിര്‍മ്മിക്കണം വ്യാപാരി വ്യവസായി ഏകോപന സമിതി കള്ളാര്‍ യൂണിറ്റ് ജനറല്‍ബോഡി യോഗം അവശ്യപ്പെട്ടു;

രാജപുരം:വ്യാപാരി വ്യവസായി ഏകോപന സമിതി കള്ളാര്‍ യൂണിറ്റ് ജനറല്‍ബോഡി യോഗം ജില്ലാ പ്രസിഡന്റ് അഹമ്മദ് ഷെരീഫ് ഉദ്ഘാടനം ചെയ്തു. യൂണിറ്റ് പ്രസിഡണ്ട് മുരളി അധ്യക്ഷത വഹിച്ചു. ജില്ലാ ജനറല്‍ സെക്രട്ടറി കെ ജെ സജി മുഖ്യപ്രഭാഷണം നടത്തി .ജില്ലാ കമ്മിറ്റി റിപ്പോര്‍ട്ട് ചുള്ളിക്കര മേഖല കണ്‍വീനര്‍ അഷറഫ് മാലക്കല്ല് അവതരിപ്പിച്ചു. തുടര്‍ന്ന് എസ് എസ് എല്‍ സി, പ്ലസ്ടു പരീക്ഷകളില്‍ ഉന്നത വിജയം കരസ്ഥമാക്കിയ മെംബര്‍മാരുടെ മക്കള്‍ക്ക് ഉപഹാരങ്ങള്‍ നല്‍കി.

ഉമേഷ് സ്വാഗതവും സുനില്‍ കുമാര്‍ നന്ദിയും പറഞ്ഞു. കള്ളാര്‍ ടൗണില്‍ ഓവുചാല്‍ നിര്‍മ്മിക്കണമെന്നും, പ്രവര്‍ത്തനരഹിതമായി കിടക്കുന്ന ഹൈമാസ്റ്റ് ലൈറ്റ് റിപ്പയര്‍ ചെയ്യുന്നതിന് നടപടി സ്വികരിക്കണമെന്നും ,വഴിയോര കച്ചവടത്തിന് നിയന്ത്രണം കൊണ്ട് വരണമെന്നും യോഗം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു.
ഭാരവാഹികള്‍: ടോമി വി ജോര്‍ജ് (പ്രസിഡന്റ്),ഉമേഷ് കള്ളാര്‍ (സെക്രട്ടറി), സുനില്‍കുമാര്‍ പി എസ് (ട്രഷറര്‍),

Leave a Reply

Your email address will not be published. Required fields are marked *