സ്‌കൂള്‍ പ്രവേശനോത്സവം ജില്ലാതല ഉദ്ഘാടനം കോടോത്ത്’ ഡോ.അംബേദ്കര്‍ ഗവ.ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ ഇ ചന്ദ്രശേഖരന്‍ എം എല്‍ എ നിര്‍വ്വഹിച്ചു;

രാജപുരം: സ്‌കൂള്‍പ്രവേശനോത്സവത്തിന്റെ ജില്ലാതല ഉദ്ഘാടനം കോടോത്ത് ഡോ. അംബേദ്കര്‍ ഗവ.ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ ജില്ല പഞ്ചായത്ത് പ്രസിഡന്റ് ബേബി ബാലകൃഷ്ണന്റെ അധ്യക്ഷതയില്‍ ഇ ചന്ദ്രശേഖരന്‍ എം എല്‍ എ നിര്‍വ്വഹിച്ചു. വര്‍ണ്ണശബളമായ ഘോഷയാത്രയോടെ ആരംഭിച്ച പരിപാടിയില്‍ സമൂഹത്തിലെ നാനാ മേഖലയില്‍ ഉള്ളവര്‍ അണിനിരന്നു. ഉദ്ഘാടന പരിപാടിയില്‍ വെച്ച് സിവില്‍ സര്‍വ്വീസ് പരീക്ഷയില്‍ 791 -ാം റാങ്ക് നേടിയ പൂര്‍വ്വ വിദ്യാര്‍ത്ഥി അനുഷ ആര്‍ ചന്ദ്രനേയും സ്‌കൂളില്‍ നിന്ന് എസ് എസ് എല്‍ സി, +2, എന്‍ എം എം എസ്, എല്‍ എസ് എസ് ,യു എസ് എസ് പരീക്ഷയില്‍ ഉന്നത വിജയം നേടിയ കുട്ടികളെയും കൊമേഴ്‌സില്‍ ഡോക്ടറേറ്റ് നേടിയ പൂര്‍വ്വ വിദ്യാര്‍ത്ഥി പി മനോജിനെയും അനുമോദിച്ചു.ഒന്നാം ക്ലാസ്സ് ഒന്നാം തരം ഉദ്ഘാടനം കോടോംബേളൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി ശ്രീജയും ജില്ല പഞ്ചായത്ത് അനുവദിച്ച സ്റ്റീമര്‍ ഉദ്ഘാടനം ജില്ല പഞ്ചായത്ത് മെമ്പര്‍ ഷിനോജ് ചാക്കോയും നിര്‍വ്വഹിച്ചു. ഡിഡിഇ പി ദിനേശ,ഡയറ്റ് പ്രിന്‍സിപ്പാള്‍ രഘുറാം ഭട്ട്, ബിജുരാജ് വി എസ് (ഡി പി സി ), കൈറ്റ് കോ-ഓഡിനേറ്റര്‍ റോയി ജോസഫ്, വിദ്യാകിരണം ജില്ല കോഡിനേറ്റര്‍ എം സുനില്‍ കുമാര്‍ ,ഹോസ്ദുര്‍ഗ്, ബിപിസി ഡോ:കെ വി രാജേഷ് തുടങ്ങി സാമൂഹിക സാംസ്‌കാരിക അക്കാഡമിക് രംഗത്തെ പ്രമുഖര്‍ സംസാരിച്ചു. പ്രിന്‍സിപ്പാള്‍ പി എം ബാബു സ്വാഗതവും ഹെഡ്മിസ്ട്രസ് പി സുമതി നന്ദിയും പറഞ്ഞു. തുടര്‍ന്ന് ആദര്‍ശ് ചന്ദ്രന്‍ ,ജിത്തു കൊടക്കാട് ടീമിന്റെ പാട്ടും കൂത്തും പരിപാടിയും മധുരവിതരണം നടന്നു.

Leave a Reply

Your email address will not be published. Required fields are marked *