നീലേശ്വരത്ത് പ്രവേശനോത്സവം

നീലേശ്വരം : അക്ഷരമുറ്റത്തേക്ക് ആവേശത്തോടെ കുരുന്നുകളെത്തി. കളിയും ചിരിയും കൈനിറയെ സമ്മാനങ്ങളുമായപ്പോള്‍ അമ്പരപ്പ് ആഹ്ലാദത്തിന് വഴിമാറി. സ്‌കൂള്‍ പ്രവേശനോത്സവം അക്ഷരാര്‍ത്ഥത്തില്‍ ഉത്സവമായി.

പുതിയ അധ്യയന വര്‍ഷം ആരംഭത്തോടനുബന്ധിച്ച് നഗരസഭാതല പ്രവേശനോത്സവം നീലേശ്വരം ഗവണ്‍മെന്റ് എല്‍ പി സ്‌കൂളില്‍ ചെയര്‍പേഴ്‌സണ്‍ ടിവി ശാന്ത ഉദ്ഘാടനം ചെയ്തു.
വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ പി.ഭാര്‍ഗവി അധ്യക്ഷത വഹിച്ചു.

വികസന കാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ വി.ഗൗരി, ക്ഷേമകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍
ഷംസുദ്ദീന്‍ അറിഞ്ചിറ, കൗണ്‍സിലര്‍മാരായ പി. ബിന്ദു, പി. കുഞ്ഞിരാമന്‍, കെ നാരായണന്‍, ബി.ആര്‍.സി കോഡിനേറ്റര്‍ നിഷ , മുന്‍ പ്രധാനാദ്ധ്യാപിക മാരായ ഗീത, വത്സല, പിടിഎ പ്രസിഡണ്ട് പി കെ രതീഷ്, എസ്. എം. സി ചെയര്‍മാന്‍ എം.വി ദീപു, പിടിഎ വൈസ് പ്രസിഡണ്ട് എ. വി സജീവന്‍, മദര്‍ പി ടി എ വൈസ് പ്രസിഡണ്ട് പ്രജിത, സ്‌കൂള്‍ ലീഡര്‍ അലന്‍ കൃഷ്ണ എന്നിവര്‍ സംസാരിച്ചു. ഹെഡ്മിസ്ട്രസ് ഇന്‍ ചാര്‍ജ് കെ. ശോഭ സ്വാഗതവും സ്റ്റാഫ് സെക്രട്ടറി വി സീമ നന്ദിയും പറഞ്ഞു.

നഗരസഭാപരിധിയിലെ വിവിധ വിദ്യാലയങ്ങളിലും പ്രവേശനോത്സവം ആഘോഷിച്ചു. വിദ്യാലയാധികൃതരും ജനപ്രതിനിധികളും നേതൃത്വം നല്‍കി.

Leave a Reply

Your email address will not be published. Required fields are marked *