മൂന്നാം ഊഴമെന്ന ആത്മവിശ്വാസത്തില്‍ ബിജെപി;

ഡല്‍ഹി: ലോക്‌സഭാ തിരഞ്ഞെടുപ്പിലെ വോട്ടെണ്ണല്‍ ആരംഭിക്കുന്നതിനു മുന്നേ വിജയം നേടിയ ഒരു മണ്ഡലമുണ്ട് ബിജെപിക്ക്.വിജയപട്ടികയില്‍ ബിജെപി ആദ്യം ചേര്‍ത്തുവച്ചിരിക്കുന്ന ആ മണ്ഡലം സൂറത്ത് ആണ്. കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി നീലേഷ് കുംഭാണിയുടെ നാമനിര്‍ദേശ പത്രിക തള്ളിപ്പോയതോടെയാണ് സൂറത്തില്‍ ബിജെപി സ്ഥാനാര്‍ത്ഥി മുകേഷ് ദലാല്‍ ജയമുറപ്പിച്ചത്. പത്രിക സമര്‍പ്പിച്ച മറ്റ് സ്ഥാനാര്‍ത്ഥികള്‍ അവ പിന്‍വലിക്കുകയും ചെയ്തിരുന്നു.പത്രിക തള്ളിപ്പോയതിനെത്തുടര്‍ന്ന് സൂറത്തില്‍ നിന്ന് അപ്രത്യക്ഷനായ കുംഭാണി 20 ദിവസങ്ങള്‍ക്കുശേഷമാണ് തിരിച്ചെത്തിയത്. പിന്താങ്ങിയവരുടെ ഒപ്പുകള്‍ വ്യാജമാണെന്ന് തെളിഞ്ഞതിനെത്തുടര്‍ന്നാണ് കുംഭാണിയുടെ നാമനിര്‍ദ്ദേശ പത്രിക തള്ളിയത്. എന്നാല്‍, ഇക്കാര്യം തനിക്കറിയില്ലെന്നാണ് അദ്ദേഹം ലാദിച്ചത്.കോണ്‍ഗ്രസ് അദ്ദേഹത്തെ ആറുവര്‍ഷത്തേക്ക് പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കിയിട്ടുമുണ്ട്. ബിജെപിയെ സംബന്ധിച്ച് കഴിഞ്ഞ രണ്ട് ടേമായി ഫിക്‌സഡ് ഡിപ്പോസിറ്റാണ് നരേന്ദ്രമോദിയുടെ ഗുജറാത്ത്. 2019ല്‍ കോണ്‍ഗ്രസും ബിജെപിയും മുഖാമുഖം മത്സരിച്ച ഗുജറാത്തില്‍ മത്സരിച്ച 26 സീറ്റിലും ബിജെപി വിജയിച്ചിരുന്നു.2014ലും 26ല്‍ 26 സീറ്റുകളും ബിജെപി ഗുജറാത്തില്‍ നേടിയിരുന്നു. അതേസമയം കേരളത്തിലെ മൂന്ന് സീറ്റുകളില്‍ എക്‌സിറ്റ് പോളുകളില്‍ വിജയ സാധ്യത പ്രവചിച്ചിരിക്കുകയാണ്. തൃശൂര്‍, തിരുവനന്തപുരം, ആറ്റിങ്ങല്‍ എന്നീ മണ്ഡലങ്ങളും, പത്തനംതിട്ട, ആലപ്പുഴ , കോട്ടയം മണ്ഡലവും ബിജെപി പ്രതീക്ഷ വെച്ച് പുലര്‍ത്തുന്ന മണ്ഡലങ്ങളാണ്.

Leave a Reply

Your email address will not be published. Required fields are marked *