കരിപ്പോടി എ.എല്‍.പി.സ്‌കൂളില്‍ നടന്ന പ്രവേശനോത്സവം ജനകീയമായി

പാലക്കുന്ന് : കരിപ്പോടി എ.എല്‍.പി.സ്‌കൂളില്‍ നടന്ന പ്രവേശനോത്സവം ജനകീയമായി.വര്‍ണാഭമായ ഘോഷയാത്രയ്ക്ക് ശേഷം നടന്ന പ്രവേശനോത്സവ സംഗമം പാലക്കുന്ന് കഴകം ഭഗവതി ക്ഷേത്ര ഭരണ സമിതി ജനറല്‍ സെക്രട്ടറി പി. കെ. രാജേന്ദ്രനാഥ് ഉദ്ഘാടനം ചെയ്തു. പി.ടി.എ.പ്രസിഡന്റ് ജഗദീശ് ആറാട്ടുകടവ് അധ്യക്ഷത വഹിച്ചു.വാര്‍ഡ് അംഗം കസ്തൂരി ബാലന്‍, സി.കെ.ശശി ആറാട്ടുകടവ് , ശശി കട്ടയില്‍, ഹാരിസ് ആറാട്ടുകടവ് എരോല്‍ – ആറാട്ടുകടവ് പ്രാദേശിക സമിതി പ്രസിഡന്റ് ബാലന്‍ ബക്കാര്‍, ആറാട്ടുകടവ് എ.കെ.ജി ക്ലബ്ബ് പ്രസിഡന്റ് രാഹുല്‍, ഫ്രണ്ട്‌സ് ക്ലബ്ബ് പ്രസിഡന്റ് സുരേന്ദ്രന്‍ കുന്നുമ്മല്‍, എം.പി.ടി.എ പ്രസിഡന്റ് ഷാന എന്നിവര്‍ പ്രസംഗിച്ചു. സംബന്ധിച്ചു.ബേബി സജിനി രക്ഷാകര്‍ത്തൃ ബോധവത്ക്കരണ ക്ലാസിന് നേതൃത്വം നല്‍കി. എസ്.ആര്‍.ജി.കണ്‍വീനര്‍ മുഹമ്മദ് സലീം അക്കാദമിക് മാസ്റ്റര്‍ പ്ലാന്‍ അവതരിപ്പിച്ചു.പ്രധാന അധ്യാപിക പി.ആശ സ്വാഗതവും സീനിയര്‍ അസിസ്റ്റന്റ് രഞ്ജിത്ത് പി.വി. നന്ദിയും പറഞ്ഞു.വിദ്യാര്‍ത്ഥികള്‍ക്ക് പഠനോപകരണം സ്‌പോണ്‍സര്‍ ചെയ്തവര്‍:മുപ്പതാം വിവാഹ വാര്‍ഷികത്തിന്റെ ഭാഗമായി നിര്‍ധനരായ പത്ത് കുട്ടികള്‍ക്ക് ബാഗ്,കുട (അശോകന്‍ പാക്യാര), ഒന്ന്,പ്രീ-പ്രൈമറി ക്ലാസു കളിലെ കുട്ടികള്‍ക്ക് ബാഗ് (പാലക്കുന്ന്-കഴകം ശ്രീ ഭഗവതി ക്ഷേത്ര ഭരണ സമിതി), ഒന്ന് മുതല്‍ നാല് വരെയുള്ള കുട്ടികള്‍ക്ക് നോട്ടുബുക്കുകള്‍(എരോല്‍- ആറാട്ടുകടവ് മാതൃസമിതി)പ്രീ- പ്രൈമറി, ഒന്ന് ക്ലാസുകളിലെകുട്ടികള്‍ക്ക് സ്ലേറ്റ് (എരോല്‍ – ആറാട്ടുകടവ് പ്രാദേശിക സമിതി) ഒന്നാം ക്ലാസിലെ കുട്ടികള്‍ക്ക് കളറിംഗ് ബുക്ക്, ക്രയോണ്‍സ് (ആറാട്ടുകടവ് എ കെ ജി ക്ലബ്ബ്),പ്രീ-പ്രൈമറി കുട്ടികള്‍ക്ക് യൂണിഫോം (സ്‌കൂള്‍ അധ്യാപകര്‍), ക്രയോണ്‍സ്, കളറിംഗ് ബുക്ക് (ആശ്രയ പുരുഷ സ്വയം സഹായ സംഘം കളിങ്ങോത്ത്), പായസം ( സ്‌കൂള്‍ മാനേജ്‌മെന്റ് കമ്മിറ്റി).

Leave a Reply

Your email address will not be published. Required fields are marked *