കള്ളാര്‍ പഞ്ചായത്ത് തല സ്‌കൂള്‍ പ്രവേശനോത്സവം കുടുംബൂര്‍ ജി ടി ഡബ്ല്യു എല്‍ പി സ്‌കൂളില്‍ നടന്നു

രാജപുരം: കള്ളാര്‍ പഞ്ചായത്ത് തല സ്‌കൂള്‍ പ്രവേശനോത്സവം കുടുംബൂര്‍ ജി ടി ഡബ്ല്യു എല്‍ പി സ്‌കൂളില്‍ വിപുലമായി ആഘോഷിച്ചു. കള്ളാര്‍ പഞ്ചായത്ത് പ്രസിഡണ്ട് ടി കെ നാരായണന്‍ ഉദ്ഘാടനം ചെയ്തു. പഞ്ചായത്തംഗം സബിത അധ്യക്ഷത വഹിച്ചു. ബി ആര്‍ സി കോര്‍ഡിനേറ്റര്‍ ശ്രീജ, പി റ്റി എ പ്രസിഡണ്ട് മോഹനന്‍ സി, എം പി ടി എ പ്രസിഡണ്ട് അശ്വനി ടി എം. മുന്‍ പ്രധാനാധ്യാപകന്‍ സത്യന്‍ ജോസഫ് , പൂര്‍വ്വവിദ്യാര്‍ത്ഥി ഭാസ്‌ക്കരന്‍ എ കെ , വിനോദ് കുമാര്‍, മനോജ് കുമാര്‍ തുടങ്ങിയവര്‍ സംസാരിച്ചു. ജെ.സി.ഐ. ചുള്ളിക്കര, ഡ്രസ് വേള്‍ഡ് മാലക്കല്ല്, ബ്രദേഴ്‌സ് ആര്‍ട്‌സ് & സ്‌പോര്‍ട്‌സ് ക്ലബ്ബ് കുടുംബൂര്‍ , പൂര്‍വ്വവിദ്യാര്‍ത്ഥികള്‍ എന്നിവര്‍ നവാഗതര്‍ക്ക് പഠനോപകരണങ്ങള്‍ വിതരണം ചെയ്തു. രക്ഷാകര്‍തൃ ബോധവത്ക്കരണ ക്ലാസ് വിജി ടീച്ചര്‍ നയിച്ചു. പ്രധാനാധ്യാപിക വനജ കെ സ്വാഗതവും ജയ പ്രിയ നന്ദിയും പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *