റാണിപുരം വന സംരക്ഷണ സമിതി വാര്‍ഷിക പൊതുയോഗം റാണിപുരത്ത് നടന്നു;

രാജപുരം : കേരള വനം വന്യ ജീവി വകുപ്പ് റാണിപുരം വന സംരക്ഷണ സമിതി വാര്‍ഷിക പൊതുയോഗം റാണിപുരത്ത് നടന്നു. പനത്തടി പഞ്ചായത്ത് പ്രസിഡന്റ് പ്രസന്ന പ്രസാദ് ഉദ്ഘാടനം നിര്‍വഹിച്ചു കാഞ്ഞങ്ങാട് റേഞ്ച് ഫോറെസ്റ്റ് ഓഫീസര്‍ എ. പി. ശ്രീജിത്ത് മുഖ്യപ്രഭാഷണം നടത്തി. പനത്തടി പാലിയേറ്റിവ് കെയര്‍ന് ഓക്‌സിജന്‍ സിലിണ്ടറിനുള്ള ധന സഹായം കൈമാറി . കൂടാതെ പെരുതടി, കുണ്ടുപ്പള്ളി, പാറക്കടവ് ഭാഗങ്ങളിലെ അംഗന്‍വാടി കള്‍ക്ക് കളിക്കൊപ്പുകളും തൂക്ക ഉപകാരണങ്ങളും നല്‍കി പ്രദേശത്തെ എസ്എസ്എല്‍സി, പ്ലസ്ടു വിജയികളെയും ചടങ്ങില്‍ അനുമോദിച്ചു

Leave a Reply

Your email address will not be published. Required fields are marked *