ഇന്ന് ജൂണ്‍ 5 ന് ലോക പരിസര ദിനത്തില്‍ പാലക്കുന്ന് പാഠശാല ഗ്രന്ഥാലയത്തില്‍ ‘നാട്ടു പച്ച’ എന്ന പേരില്‍ വ്യത്യസ്തമായ പരിപാടിസംഘടിപ്പിക്കുന്നു

ഇന്ന് ജൂണ്‍ 5 ന് ലോക പരിസര ദിനത്തില്‍ പാലക്കുന്ന് പാഠശാല ഗ്രന്ഥാലയത്തില്‍ നാട്ടു പച്ച എന്ന പേരില്‍ വ്യത്യസ്തമായ പരിപാടി സംഘടിപ്പിക്കുന്നു. വൈകീട്ട് 5.30 മുതല്‍ നടക്കുന്ന പരിപാടിയില്‍ ദേശീയ കര്‍ഷക അവാര്‍ഡ് ജേതാവും ജൈവ കൃഷിയുടെ പ്രചാരകനുമായ കേബിയാര്‍ കണ്ണേട്ടനും പ്രാദേശിക കര്‍ഷക ശാസ്ത്രജ്ഞന്‍ ദിവാകരന്‍ നീലേശ്വരവും പ്രകൃതി ജീവനത്തിന്റെ രസതന്ത്രം സദസ്സുമായി പങ്കുവെക്കും. ജീവനം നീലേശ്വരം പദ്ധതിയുടെ ഭാഗമായി ദിവാകരന്റെ നഴ്‌സറിയില്‍ ഉല്പാദിപ്പിച്ച ഫലവൃക്ഷത്തൈകള്‍ വിതരണം ചെയ്യും. കണ്ണൂര്‍ സര്‍വകലാശാല ബി.എ. ഹിസ്‌റററി പരീക്ഷയില്‍ രണ്ടാം റാങ്ക് നേടിയ അര്‍ച്ചന മോഹന്‍, ബി.എസ്.സി. ഹോട്ടല്‍ ആന്റ് കാറ്ററിംഗ് സയന്‍സില്‍ എട്ടാം റാങ്ക് നേടിയ ജഗന്നാഥന്‍, എന്‍. എം. എം. എസ് ജേതാക്കളായ അനന്യ സുധീര്‍ , റെജിയ റിയാസ്, നിഹാല്‍ രാജ് എന്നിവരെ അനുമോദിക്കും. ലൈബ്രറി കൗണ്‍സില്‍ താലൂക്ക് സെക്രട്ടരി കെ. ശിവകുമാര്‍ അനുമോദന സദസ്സ് ഉദ്ഘാടനം ചെയ്യും.

Leave a Reply

Your email address will not be published. Required fields are marked *