പാലക്കുന്ന് അംബികയില്‍ പരിസ്ഥിതി ദിനാഘോഷം;

പാലക്കുന്ന് : പാലക്കുന്ന് അംബിക ഇംഗ്ലീഷ് മീഡിയം സ്‌കൂളില്‍ പരിസ്ഥിതി ദിനത്തില്‍ വിദ്യാര്‍ഥികള്‍ക്ക് പരിസ്ഥിതി ബോധവല്‍ക്കരണ ക്വിസ് മത്സരം, ചിത്രരചന, പരിസ്ഥിതി ബോധവല്‍ക്കരണ ഗാനാലാപനം തുടങ്ങിയവ നടത്തി. വൃക്ഷതൈകള്‍ക്ക് വെള്ളം നനച്ച് വിദ്യാഭ്യാസ സമിതി പ്രസിഡണ്ട് പി. വി. രാജേന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. ജനറല്‍ സെക്രട്ടറി പള്ളം നാരായണന്‍, പ്രിന്‍സിപ്പല്‍ എ.ദിനേശന്‍, പ്രിയ നമ്പൂതിരി, അമൃത ചന്ദ്രന്‍, സ്വപ്ന മനോജ്. കെ.വി.രമ്യ, കെ ലക്ഷ്മി എന്നിവര്‍ പ്രസംഗിച്ചു.

Leave a Reply

Your email address will not be published. Required fields are marked *