ഫലവൃക്ഷ തൈകളും വിത്തുകളും നല്‍കി റിയല്‍ ഫ്രണ്ട്‌സിന്റെ പരിസ്ഥിതി ദിനാചരണം;

പാലക്കുന്ന് : ഫലവൃക്ഷതൈകളും പച്ചക്കറി വിത്തും വിതരണം ചെയ്ത് പാലക്കുന്ന് കരിപ്പോടി റിയല്‍ ഫ്രണ്ട്സ് ആര്‍ട്‌സ് ആന്‍ഡ് സ്‌പോര്‍ട്‌സ് ക്ലബ്ബ് പരിസ്ഥിതി ദിനാചരണം നടത്തി. പരിപാടി ഡോ. പി. ശശിന്ദ്രന്‍ ഉദ്ഘാടനം ചെയ്തു.തിരുവക്കോളി ജി.എല്‍.പി സ്‌കൂളിലും ക്ലബ് പരിസരത്തും തൈകള്‍ നട്ടുപിടിപ്പിച്ചു. പ്രസിഡന്റ് മനോജ് കരിപ്പോടി അധ്യക്ഷത വഹിച്ചു.ശശിധരന്‍ പുതുക്കുന്ന് ഗംഗാധരന്‍ മേലത്ത് , മധുകുമാര്‍, ഉദയന്‍ എന്നിവര്‍ പ്രസംഗിച്ചു. ശശിധരന്‍ കരിപ്പോടി, എം. രാജേഷ്, ലിപീഷ്, രാഹുല്‍, സുരേഷ്, വിജിത്, വിജേഷ്, കെ.പ്രശാന്ത്, പ്രദീപ്,സതീഷ്, നിഷാന്ത് പ്രതാപന്‍,സന്തോഷ്, കെ.വിജയന്‍, രമേശന്‍, ദാമോദരന്‍,ലീല, ദിവ്യ, രോഷ്‌നി ഗീതു രാകേഷ്, രജിത, ശാലിനി എന്നിവര്‍ നേതൃത്വം നല്‍കി.

Leave a Reply

Your email address will not be published. Required fields are marked *