ലോക പരിസ്ഥിതി ദിനത്തില്‍ തൈകള്‍ നട്ടു;

കോട്ടിക്കുളം: തൃക്കണ്ണാട് ശ്രീ ത്രയംബകേശ്വര ക്ഷേത്ര ദേവസ്വം ലോക പരിസ്ഥിതി ദിനത്തില്‍ ക്ഷേത്രപരിസരത്ത് വൃക്ഷ തൈകള്‍ നട്ടു. ചടങ്ങ് ക്ഷേത്ര ദേവസ്വം ബോര്‍ഡ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ കെ പി സുനില്‍ കുമാര്‍ രാമന്തളി ഉല്‍ഘടനം ചെയ്തു. തൃക്കണ്ണാട് ക്ഷേത്ര ആഘോഷ കമ്മിറ്റി ജനറല്‍ സെക്രട്ടറി വി ആര്‍ സുരേന്ദ്രനാഥ്, മുന്‍ ദേവസ്വം ബോര്‍ഡ് ട്രസ്റ്റിമാരായ കുതിര്‍മ്മല്‍ സുധാകരന്‍, അജിത് സി കളനാട് എന്നിവര്‍ വൃക്ഷതൈകള്‍ നാട്ടുകൊണ്ട് ലോക പരിസ്ഥിതി ദിനത്തില്‍ പങ്കെടുത്തു. ഒരു തൈ നടു… നാളെയുടെ ഒരു തണല്‍…ഫലവൃക്ഷമായി അത് വളരെട്ടെ…എന്ന സന്ദേശം നല്‍കി.

Leave a Reply

Your email address will not be published. Required fields are marked *