ഉപ്പള: ഹിദായത്ത് നഗര്‍ എം എസ് അക്കാദമി സ്‌കൂളിലെ സീഡ് കൂട്ടുകാര്‍ ജൂണ്‍ 5 ലോക പരിസ്ഥിതി ദിനവുമായി വിവിധ പരിപാടികള്‍ സംഘടിപ്പിച്ചു. സ്‌കൂള്‍ പ്രിന്‍സിപ്പാള്‍ മുഹമ്മദ് ഇമ്ത്യസ് വൃക്ഷതൈനട്ടു ഉദ്ഘാടനം നിര്‍വഹിച്ചു. പരിസരപ്രദേശങ്ങളില്‍ സീഡ് വിദ്യാര്‍ത്ഥികളും വൃക്ഷതൈകള്‍ നാട്ടുപിടിപ്പിച്ചു, തുടര്‍ന്ന് വിദ്യാര്‍ത്ഥികള്‍ പരിസ്ഥിതി സന്ദേശ പ്ലക്കാര്‍ഡുകളുമായി റാലി നടത്തുകയും, പരിസ്ഥിതി ക്വിസ് മത്സരവും, ചിത്രരചന മത്സരവും സംഘടിപ്പിച്ചു. പരിപാടിയില്‍ സ്‌കൂള്‍ ചെയര്‍മാന്‍ ആസിഫ് സാര്‍, സ്‌കൂള്‍ വൈസ് പ്രിന്‍സിപ്പാള്‍ കദീജ സാജിദ, സീഡ് കോര്‍ഡിനേറ്റര്‍ സുരേഷ്, അസ്സി കോര്‍ഡിനേറ്റര്‍ നൗഫീന,മറ്റു അധ്യാപകര്‍, വിദ്യാര്‍ത്ഥികള്‍ സംബന്ധിച്ചു.