കര്‍ഷകസംഘം ജില്ലാതല പരിസ്ഥിതി ദിനാചരണവും വൃക്ഷത്തൈ നട്ടുപിടിപ്പിക്കലും കാഞ്ഞങ്ങാട് അതിയാമ്പൂരില്‍ നടന്നു

കാഞ്ഞങ്ങാട്: ജൂണ്‍ 5 പരിസ്ഥിതി ദിനാചരണത്തിന്റെ ഭാഗമായി കര്‍ഷ സംഘം ജില്ലാതല പരിസ്ഥിതി ദിനാചരണവും വൃക്ഷത്തൈ നട്ടുപിടിപ്പിക്കലും കാഞ്ഞങ്ങാട് ഏരിയയില്‍ വച്ച് നടന്നു. അതിയാമ്പൂര്‍ ബാലബോധിനി വായനശാല പരിസരത്ത് നടന്ന പരിപാടി കര്‍ഷകസംഘം ജില്ലാ സെക്രട്ടറി പി. ജനാര്‍ദ്ദനന്‍ വൃക്ഷത്തൈ നട്ടു കൊണ്ട് ഉദ്ഘാടനം ചെയ്തു. ജില്ലാ കമ്മിറ്റി അംഗം കെ. സുരേന്ദ്രന്‍ അധ്യക്ഷത വഹിച്ചു. ജില്ലാ വൈസ് പ്രസിഡണ്ട് മൂലക്കണ്ടം പ്രഭാകരന്‍, കാഞ്ഞങ്ങാട് ഏരിയ പ്രസിഡണ്ട് പി. രാധാകൃഷ്ണന്‍, സി.പി.എം ബല്ല ലോക്കല്‍ സെക്രട്ടറി സേതു കുന്നുമ്മല്‍ എന്നിവര്‍ സംസാരിച്ചു. കര്‍ഷകസംഘം ബല്ല വില്ലേജ് സെക്രട്ടറി ഗോപാലന്‍ ബല്ല സ്വാഗതം പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *