പരിസ്ഥിതി ദിനത്തില്‍ സീനിയര്‍ ചേമ്പര്‍ ഇന്റര്‍നാഷണല്‍ കാഞ്ഞങ്ങാട് ലീജിയന്‍ വൃക്ഷതൈകള്‍ വിതരണം ചെയ്തു;

കാഞ്ഞങ്ങാട്: ജൂണ്‍ 5 പരിസ്ഥിതി ദിനാചരണത്തിന്റെ ഭാഗമായി സീനിയര്‍ ചേമ്പര്‍ ഇന്റര്‍നാഷണല്‍ കാഞ്ഞങ്ങാട് ലീജിയന്‍ വൃക്ഷ തൈകള്‍ വിതരണം ചെയ്തു. മേലാങ്കോട്ട് എ.സി കണ്ണന്‍ നായര്‍ സ്മാരക ഗവണ്‍മെന്റ് യു.പി സ്‌കൂളില്‍ നടന്ന ചടങ്ങ് സീനിയര്‍ ചേമ്പര്‍ ഇന്റര്‍നാഷണല്‍ കാഞ്ഞങ്ങാട് ലീജിയന്‍ പ്രസിഡണ്ട് കെ. ബാലകൃഷ്ണന്‍ നായര്‍ ഉദ്ഘാടനം ചെയ്തു. സ്‌കൂള്‍ പ്രധാന അധ്യാപകന്‍ കെ. അനില്‍കുമാര്‍ അധ്യക്ഷത വഹിച്ചു. മുന്‍ പ്രസിഡണ്ട് മാരായ എന്‍.ആര്‍. പ്രശാന്ത്, എന്‍. അനില്‍കുമാര്‍, സെക്രട്ടറി എച്ച്. കെ. കൃഷ്ണമൂര്‍ത്തി, ഖജാന്‍ജി കെ. ജെ. ജെയിംസ് എന്നിവര്‍ സംസാരിച്ചു. പരിസ്ഥിതി ക്ലബ്ബ് കണ്‍വീനര്‍ കെ. വി. സൈജു മാസ്റ്റര്‍ സ്വാഗതവും സീനിയര്‍ അസിസ്റ്റന്റ് കെ. വി. വനജ ടീച്ചര്‍ നന്ദിയും പറഞ്ഞു. ചടങ്ങില്‍ വച്ച് വിദ്യാര്‍ത്ഥികള്‍ പരിസ്ഥിതി സംരക്ഷണ പ്രതിജ്ഞയും ചൊല്ലി.

Leave a Reply

Your email address will not be published. Required fields are marked *