ഷോറൂമില്‍ വെച്ച പുതിയ വാഹനത്തിന്റെ പെട്രോള്‍ മോഷ്ടിച്ചതായി പരാതി;

കാസര്‍കോട് : സര്‍വ്വീസിനായി ഷോറൂമില്‍ വെച്ച വാഹനത്തില്‍ നിന്നും പെട്രോള്‍ മോഷ്ടിച്ചതായി പരാതി. പെരിയ അമാന ടൊയോട്ടയുടെ കീഴിലുള്ള വി.കെ.പി മോട്ടോര്‍സില്‍ മെയ് 25 ന് സര്‍വ്വീസിനായി വെച്ച മരുതടുക്കം സ്വദേശി ആയിഷയുടെ പേരിലുള്ള ഇന്നോവ ഹൈബ്രിഡില്‍ നിന്നാണ് പെട്രോള്‍ നഷ്ടപ്പെട്ടത്. പെട്രോള്‍ നഷ്ടപ്പെട്ട കാര്യം അധികൃതര്‍ രേഖാ മൂലം എഴുതി നല്‍കിയിരുന്നു. ഇതു സംബന്ധിച്ച് ടൊയോട്ട അധികൃതറുമായി ബന്ധപ്പെട്ടെങ്കിലും 24 മണിക്കൂറിനുള്ളില്‍ പരിഹാരമുണ്ടാക്കുമെന്നാണ് പറഞ്ഞിരുന്നത്. എന്നാല്‍ ഇത്ര ദിവസമായിട്ടും യാതൊരു പരിഹാരവും കാണാത്തതിനാലാണ് ഉപഭോകൃത തര്‍ക്ക പരിഹാര ഫോറത്തിലും, ബേക്കല്‍ പോലീസിലും പരാതി നല്‍കിയത്.തങ്ങളുടെ വിലപ്പിടിപ്പുള്ള വാഹനങ്ങള്‍ ഷോറൂം അധികൃതരുടെ ഉത്തരവാദിത്വത്തിലാണ് ഏല്‍പിച്ചു പോകുന്നത്. അവരുടെ ഭാഗത്ത് നിന്നും തന്നെ ഇത്തരത്തിലുള്ള നിരുത്തരവാദിത്വ പ്രവര്‍ത്തനം നടത്തുന്നത് ഉപഭോക്താക്കളെ വഞ്ചിക്കുന്നതാണ്. വാഹനങ്ങളില്‍ നിന്നും സ്പെയര്‍ പാര്‍ടുകളോ മറ്റോ മാറ്റിയിടുന്നുണ്ടോ എന്നും സംശയിക്കേണ്ടിയിരിക്കുന്നുവെന്ന് പാരതിയില്‍ ചൂണ്ടിക്കാട്ടി..

Leave a Reply

Your email address will not be published. Required fields are marked *