പരിസ്ഥിതിയുടെ കാവല്‍ക്കാരായി മാലക്കല്ല് സ്‌കൂളിലെ കുട്ടികള്‍

മാലക്കല്ല്: പരിസ്ഥിതി ദിനത്തില്‍ വേറിട്ട പ്രവര്‍ത്തനങ്ങളുമായി മാലക്കല്ല് സ്‌കൂളിലെ കുട്ടികള്‍ മാതൃകയായി. സ്‌കൂള്‍ അങ്കണത്തില്‍ വച്ച് നടന്ന പരിസ്ഥിതി ദിന ഉദ്ഘാടന ചടങ്ങില്‍ സ്‌കൂള്‍ ഹെഡ്മാസ്റ്റര്‍ സജി എം എ സ്വാഗതവും മാനേജര്‍ ഫാദര്‍ ഡിനോ കുമ്മാനിക്കാട്ട് ഉദ്ഘാടനവും ചെയ്തു. അധ്യാപകരായ അനില്‍ തോമസ്, സ്വപ്ന ജോണ്‍ എന്നിവര്‍ പരിസ്ഥിതി ദിന സന്ദേശം നല്‍കി. പരിസ്ഥിതി ദിന ബോധവല്‍ക്കരണ പ്ലക്കാര്‍ഡുകളും കൈകളിലേന്തി മുദ്രാവാക്യങ്ങളും വിളിച്ചുകൊണ്ട് കുട്ടികള്‍ നടത്തിയ ഹരിത സന്ദേശ റാലി ശ്രദ്ധേയമായി. വീടിന് ചുറ്റുവട്ടത്തെ മരങ്ങളുടെ ഇലകളും പേരുകളും ചേര്‍ത്തുവെച്ച ഹരിത പതിപ്പ് സ്‌കൂള്‍ അസംബ്ലിയില്‍ വച്ച് പ്രകാശനം ചെയ്തു. ഹരിത ക്ലബ്ബിന്റെ നേതൃത്വത്തില്‍ ക്വിസ് മത്സരവും പച്ചത്തുരുത്ത് നവീകരണവും കളറിംഗ് മത്സരവും നടത്തി.

Leave a Reply

Your email address will not be published. Required fields are marked *