പരിസ്ഥിതിദിനാചരണം-സമൃദ്ധി-2024 ന്റെ ജില്ലാതല ഉദ്ഘാടനം കോടോത്ത് ഡോ.അംബേദ്കര്‍ ഗവ.ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ ഇ ചന്ദ്രശേഖരന്‍ എം എല്‍ എ നിര്‍വ്വഹിച്ചു;

രാജപുരം: പൊതുവിദ്യാഭ്യാസ വകുപ്പ് ഹയര്‍ സെക്കന്‍ഡറി വിഭാഗം നാഷണല്‍ സര്‍വീസ് സ്‌കീമിന്റെ നേതൃത്വത്തില്‍ സംഘടിപ്പിച്ച പരിസ്ഥിതി ദിനാചരണം-സമൃദ്ധി-2024 ന്റെ ജില്ലാതല ഉദ്ഘാടനം ഇ.ചന്ദ്രശേഖരന്‍ എം.എല്‍.എ. സ്‌കൂള്‍ മുറ്റത്ത് മരത്തൈ നട്ട് നിര്‍വഹിച്ചു. കോടോത്ത് ഡോ.അംബേദ്കര്‍ ഗവ.ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ നടന്ന ചടങ്ങില്‍ കോടോം ബേളൂര്‍ ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് പി.ശ്രീജ അധ്യക്ഷയായി. ജില്ലാ പഞ്ചായത്തംഗം ഷിനോജ് ചാക്കോ മുഖ്യതിഥിയായിരുന്നു. എന്‍.എസ്.എസ്. ഉത്തരമേഖലാ ആര്‍.പി.സി. മനോജ് കണിച്ചുകുളങ്ങര പരിസ്ഥിതി ദിന സന്ദേശം നല്‍കി. ജില്ലാ കോഓര്‍ഡിനേറ്റര്‍ വി.ഹരിദാസ് പദ്ധതി വിശദീകരിച്ചു. ബ്ലോക്ക് പഞ്ചായത്തംഗം പി.വി.ശ്രീലത, ഗ്രാമപ്പഞ്ചായത്തംഗം പി.കുഞ്ഞികൃഷ്ണന്‍, സ്‌കൂള്‍ പ്രിന്‍സിപ്പല്‍ പി.എം.ബാബു, പ്രഥമാധ്യാപിക പി.സുമതി, പി.ടി.എ.പ്രസിഡന്റ് സൗമ്യ വേണുഗോപാല്‍, ടി.ബാബു, പി.പ്രസീജ, ജി.ശിവദാസന്‍, എ.രതീഷ് കുമാര്‍, വി.പത്മനാഭന്‍, കെ.ആതിര, കെ.ജയരാജന്‍ എന്നിവര്‍ സംസാരിച്ചു. ദിനാചരണത്തിന്റെ ഭാഗമായി റാലി, പോസ്റ്റര്‍ പ്രദര്‍ശനം, കര്‍ഷകരെ ആദരിക്കല്‍ എന്നിവ നടന്നു. തുടര്‍ന്ന് വിദ്യാര്‍ഥികള്‍ക്ക് വൃക്ഷ തൈകള്‍ സമ്മാനിച്ചു.

Leave a Reply

Your email address will not be published. Required fields are marked *