ലോക പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് കോടോം ബേളൂര്‍ ഗ്രാമപഞ്ചായത്ത് പരിസ്ഥിതി ദിനാചരണവും പച്ചത്തുരുത്ത് ഉദ്ഘാടനവുംസംഘടിപ്പിച്ചു;

രാജപുരം: കോടോം ബേളൂര്‍ ഗ്രാമപഞ്ചായത്ത് ലോക പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് പരിസ്ഥിതി ദിനാചരണവും പച്ചത്തുരുത്ത് ഉദ്ഘാടനവും സംഘടിപ്പിച്ചു.തായന്നൂര്‍ ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ശ്രീജ പി തൈകള്‍ നട്ട് ഉദ്ഘാടനം ചെയ്തു.ആവാസ വ്യവസ്ഥയുടെ നിലനില്‍പ്പിന് വേണ്ടി പരിസ്ഥിതി സംരക്ഷിക്കേണ്ടത്തിന്റെ ആവശ്യകത വിശദീകരിച്ച പ്രസിഡന്റ് സമീപഭാവില്‍ മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയുടെ സഹായത്തോടെ ഗ്രാമപഞ്ചായത്തില്‍ കൂടുതല്‍ മരതൈ കള്‍ നടാനും അതൊക്കെ സംരക്ഷിക്കുമെന്നും കൂടുതല്‍ പച്ച തുരുത്തുകള്‍ നിര്‍മ്മിക്കുമെന്നും പറഞ്ഞു. ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് പി ദാമോദരന്‍ അധ്യക്ഷത യു. തമ്പാന്‍ നായര്‍, പഞ്ചായത്ത് ആസൂത്രണ സമിതി അംഗം യു ഉണ്ണികൃഷ്ണന്‍, പഞ്ചായത്ത് സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ ഗോപാലകൃഷ്ണന്‍, പഞ്ചായത്തംഗങ്ങളായ ഇ ബാലകൃഷ്ണന്‍, രാജീവന്‍ ചീരോല്‍,ജഗന്നാഥ് എം വി, പഞ്ചായത്ത് ആസൂത്രണ സമിതി റിസോഴ്‌സ് പേഴ്‌സണ്‍ രാമചന്ദ്രന്‍ , സ്‌കൂള്‍ എന്‍എസ്എസ് വിദ്യാര്‍ഥികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു. പരിസ്ഥിതി പ്രവര്‍ത്തകന്‍ കെ രാമചന്ദ്രന്‍ പരിസ്ഥിതി ദിന പ്രതിജഞ ചൊല്ലി കൊടുത്തു.തായന്നൂര്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ പ്രധാനാധ്യാപകന്‍ സൈനുദ്ദീന്‍ സ്വാഗതംപറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *