പനത്തടി പഞ്ചായത്തില്‍ പരിസ്ഥിതി ദിനാചരണം സംഘടിപ്പിച്ചു;

രാജപുരം : പനത്തടി ഗ്രാമ പഞ്ചായത്തിന്റെയും പനത്തടി കൃഷിഭവന്റെയും, എം ജി എന്‍ ആര്‍ ഇ ജി പനത്തടി എന്നിവയുടെ സംയുക്താഭിമുഖ്യത്തില്‍ വിപുലമായ പരിസ്ഥിതി ദിനാചരണ പരിപാടികള്‍ സംഘടിപ്പിച്ചു. ഗ്രാമ പഞ്ചായത്തിലെ പച്ചതുരുത്തു നിര്‍മ്മാണതിന്റെ ഔദ്യോഗിക ഉദ്ഘാടനം ചാമുണ്ഡികുന്ന് വെച്ച് പഞ്ചായത്ത് പ്രസിഡന്റ് പ്രസന്ന പ്രസാദ് നിര്‍വഹിച്ചു. പഞ്ചായത്ത് വികസന സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍ പേഴ്‌സണ്‍ ലത അരവിന്ദന്‍ അദ്ധ്യക്ഷത വഹിച്ച ചടങ്ങില്‍ ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ സുപ്രിയ ശിവദാസ്, ങഏചഞഋഏ അസിസ്റ്റന്റ് എഞ്ചിനീയര്‍ ആതിര, അസിസ്റ്റന്റ് സെക്രട്ടറി വിജയകുമാര്‍ എം., വി.ഇ. ഒ രഞ്ജിത്ത്, എന്നിവര്‍ സംസാരിച്ചു. കൃഷി ഓഫീസര്‍ അരുണ്‍ ജോസ് സ്വാഗതവും ചടങ്ങിന് ആത്മ ബി ടി.എം.റിജില്‍ റോയ് നന്ദി പ്രകാശിപ്പിച്ചു. ചടങ്ങിന് കൃഷി അസിസ്റ്റന്റ് ചക്രപാണി നേതൃത്വം നല്‍കി. പൊതു ജനങ്ങളില്‍ പരിസ്ഥിതി സംരക്ഷണ അവബോധം വളര്‍ത്തുക എന്ന ഉദ്ദേശത്തോടെ ‘മഴ വെള്ള സംഭരണവും ജല സംരക്ഷണ മാര്‍ഗങ്ങളും’ എന്ന വിഷയത്തില്‍ ഏകദിന പരിശീലന പരിപാടി സംഘടിപ്പിച്ചു. പരിസ്ഥിതി പ്രവര്‍ത്തകന്‍ കെ. എം അനൂപ് ക്ലാസ്സ് നയിച്ചു.35 ഓളം പേര്‍ പരിപാടിയില്‍ പങ്കെടുത്തു. പഞ്ചായത്ത് പരിധിയിലെ വിവിധ സ്‌കൂളുകളില്‍ കൃഷി ഭവന്റെ നേതൃത്വത്തില്‍ ഫലവൃക്ഷ തൈകളുടെ വിതരണവും നടീല്‍ ഉദ്ഘാടനങ്ങളും സംഘടിപ്പിച്ചു. ഗവ. ഹയര്‍ സെക്കന്ററി സ്‌കൂള്‍ ബളാം തോടിലെ 100 ഓളം കുട്ടികള്‍ക്ക് ടിഷ്യൂ കള്‍ചര്‍ നേന്ത്രവാഴ കന്നുകള്‍ വിതരണം ചെയ്തു. കൃഷി അസിസ്റ്റന്റ് സ്മിത സി നേതൃത്വം നല്‍കി. ഗവ. വെല്‍ഫയര്‍ ഹൈ സ്‌കൂള്‍ പാണത്തൂരില്‍ വിദ്യാര്‍ത്ഥികള്‍ക്കായി പരിസ്ഥിതി സംരക്ഷണം എന്ന വിഷയത്തില്‍ അസിസ്റ്റന്റ് കൃഷി ഓഫീസര്‍ ഗോപിനാഥ് കെ. വിയുടെ നേതൃത്വത്തില്‍ ക്ലാസ്സ് സംഘടിപ്പിച്ചു.പഞ്ചായത്തിലെ എല്ലാ വാര്‍ഡുകളിലും വാര്‍ഡ് പ്രധിനിധികളുടെ നേതൃത്വത്തില്‍ പച്ചതുരുത്തുകളുടെ നിര്‍മ്മാണോത്ഘാടനം സംഘടിപ്പിച്ചു. കൃഷി വകുപ്പില്‍ നിന്ന് ആയിരത്തോളം ഫല വൃക്ഷങ്ങള്‍ വിവിധ സ്‌കൂളുകളില്‍, പൊതു സ്ഥലങ്ങള്‍ എന്നിവിടങ്ങളില്‍ വെച്ച് പിടിച്ചു.

Leave a Reply

Your email address will not be published. Required fields are marked *