കാഞ്ഞിരടുക്കം ഉര്‍സുലൈന്‍ പബ്ലിക് സ്‌കൂളില്‍ പരിസ്ഥിതി ദിനാഘോഷം നടത്തി

രാജപുരം: കാഞ്ഞിരടുക്കം ഉര്‍സുലൈന്‍ പബ്ലിക് സ്‌കൂളില്‍ പരിസ്ഥിതി ദിനാഘോഷം സ്‌കൂള്‍ പരിസരത്ത് ഞാവല്‍ മരത്തിന്റെ തൈ നട്ട് പ്രിന്‍സിപ്പല്‍ സിസ്റ്റര്‍ ബിജി മാത്യു ഉദ്ഘാടനം ചെയ്തു ആഘോഷത്തിന്റെ ഭാഗമായി പ്രകൃതി ചിത്രരചന മത്സരം സ്‌കിറ്റ്, പരിസ്ഥിതി ഗാനം എന്നിവ സംഘടിപ്പിച്ചു. സിസ്റ്റര്‍ അനിത, അധ്യാപികമാരായ കെ.നിര്‍മല, മോഹിനി, എ.ഉഷാ കുമാരി, മല്ലിക, നല്ലപാഠം കോഓര്‍ഡിനേറ്റര്‍ കെ. ശ്രീജ, വിദ്യാര്‍ഥി കോഓര്‍ഡിനേറ്റര്‍ എല്‍വിന്‍ ബിനോയ് തുടങ്ങിയവര്‍ നേതൃത്വം നല്‍കി ഉപയോഗ ശൂന്യമായ പേനകള്‍ നിക്ഷേപിക്കാന്‍ നല്ലപാഠം ക്ലബ്ബിന്റെ നേതൃത്വത്തില്‍ സ്‌കൂളില്‍ പെന്‍ ബോക്‌സ് സ്ഥാപിച്ചു.

Leave a Reply

Your email address will not be published. Required fields are marked *