ചാത്തമത്ത് ശ്മശാനം ഇനി പച്ചത്തുരുത്താകും

നീലേശ്വരം: നഗരസഭയുടെ കീഴിലുള്ള ചാത്തമത്ത് വാതകശ്മശാനവളപ്പ് പച്ചത്തുരുത്താകും. പരിസ്ഥിതി ദിനാചരണത്തിന്റെ ഭാഗമായി നഗരസഭയുടെ ആഭിമുഖ്യത്തില്‍ വാതകശ്മശാനവളപ്പില്‍ വൃക്ഷത്തൈകള്‍ നടുന്നതിന്റെ ഉദ്ഘാടനം ചെയര്‍പേഴ്‌സണ്‍ ടി വി ശാന്ത നിര്‍വഹിച്ചു.

വികസനകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ വി ഗൗരി സ്വാഗതം പറഞ്ഞു. പൊതുമരാമത്ത് സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ കെ പി രവീന്ദ്രന്‍ അധ്യക്ഷത വഹിച്ചു. പ്രാദേശിക കൃഷി വിദഗ്ധന്‍ പി വി ദിവാകരന്‍ മുഖ്യാതിഥിയായിരുന്നു. ആരോഗ്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ടി പി ലത, വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ പി ഭാര്‍ഗവി, നഗരസഭ സെക്രട്ടറി മനോജ് കുമാര്‍ കെ എന്നിവര്‍ സംസാരിച്ചു. കൗണ്‍സിലര്‍മാരായ
പി. സുഭാഷ്, കെ നാരായണന്‍, പി. വത്സല, പി, കുഞ്ഞിരാമന്‍, കെ. മോഹനന്‍, പി പി ലത, ടി വി ഷീബ, കെ. ജയശ്രീ , എം.കെ വിനയരാജ് എന്നിവരും ആരോഗ്യ വിഭാഗം ജീവനക്കാരും , ഹരിത കര്‍മസേന അംഗങ്ങളും കുടുംബശ്രീ പ്രവര്‍ത്തകരും പങ്കെടുത്തു. ക്ലീന്‍ സിറ്റി മാനേജര്‍ എ കെ പ്രകാശന്‍ നന്ദി പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *