ബാനം: പച്ചത്തുരുത്തിന് ജൈവവേലി നിര്‍മ്മിച്ച് ബാനം ഗവ.ഹൈസ്‌കൂളില്‍ പരിസ്ഥിതി ദിനാചരണം നടത്തി. കോടോം ബേളൂര്‍ ഗ്രാമപഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷന്‍ പി.ഗോപാലകൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു. പ്രധാനധ്യാപിക സി.കോമളവല്ലി അധ്യക്ഷത വഹിച്ചു. സീനിയര്‍ അസിസ്റ്റന്റ് പി.കെ ബാലചന്ദ്രന്‍, കെ.ഭാഗ്യേഷ്, എം.ലത, അനൂപ് പെരിയല്‍, എ.ശാലിനി എന്നിവര്‍ സംസാരിച്ചു. പോസ്റ്റര്‍ രചന, ഡിജിറ്റല്‍ പെയിന്റിങ്ങ്, ക്വിസ് എന്നിവയും നടത്തി.