മാവുങ്കാല്‍: വനം വകുപ്പ് സാമൂഹ്യ വനവല്‍ക്കരണ വിഭാഗവും സനാതന ആര്‍ട്‌സ് & സയന്‍സ് കോളേജ് എന്‍.എസ്. എസ് യൂണിറ്റും പരിസ്ഥിതി ദിനാഘോഷം സമുചിതമായി ആചരിച്ചു. ദിനാഘോഷം ഡിവിഷണല്‍ ഫോറസ്റ്റ് ഓഫീസര്‍ കെ.അഷ്‌റഫ് ഉദ്ഘാടനം ചെയ്തു. ചടങ്ങില്‍ പ്രിന്‍സിപ്പാള്‍ ഇന്‍ ചാര്‍ജ് ഡോ: മനോജ് വി എന്‍ അധ്യക്ഷത വഹിച്ചു. റെയ്ഞ്ച് ഫോറസ്റ്റ് ഓഫീസര്‍മാരായ സോളമന്‍ ടി ജോര്‍ജ്ജ്, ഗിരീഷ് കെ, ഡയറക്ടര്‍ സജിത്ത് കുമാര്‍ ബി., വളണ്ടിയര്‍ സെക്രട്ടറി കുമാരി സ്‌നേജ മോഹന്‍ എന്നിവര്‍ സംസാരിച്ചു. എന്‍. എസ് എസ് പ്രോഗ്രാം ഓഫീസര്‍ സജിന ടി മോഹന്‍ സ്വാഗതവും ഡെപ്യൂട്ടി റെയ്ഞ്ച് ഫോറസ്റ്റ് ഓഫീസര്‍ (ഗ്രേഡ്) എന്‍.വി സത്യന്‍ നന്ദിയും പറഞ്ഞു. തുടര്‍ന്ന് ക്യാമ്പസ് ഹരിത വല്‍ക്കരണത്തിന്റെ ഭാഗമായി വൃക്ഷ തൈകള്‍ നട്ടു പിടിച്ചു. വിദ്യാര്‍ത്ഥികളുടെ നേതൃത്വത്തില്‍ ഫ്‌ലാഷ് മോബും , പരിസ്ഥിതി ഗാനമാലികയും അരങ്ങേറി. പരിപാടികള്‍ക്ക് സെക്ഷന്‍ ഫോറസ്റ്റ് ഓഫീസര്‍മാരായ നാരായണ നായ്ക്ക് എന്‍ ,അനിലന്‍ കെ. , ബീറ്റ് ഫോറസ്റ്റ് ഓഫീസര്‍മാരായ രഞ്ജിത്ത് ബി, അഞ്ജു. എം.ജെ, ഷനോജ് കെ. ആര്‍, ലിജോ സെബാസ്റ്റ്യന്‍, വിജേഷ് കുമാര്‍ അഖില്‍ കെ. എന്‍. എസ്. എസ് വളണ്ടിയര്‍മാര്‍ എന്നിവര്‍ നേതൃത്വം നല്‍കി.