കാസറഗോഡ് : നെല്ലിക്കുന്ന് അന്‍വാറുല്‍ ഉലൂംഎ യു പി സ്‌കൂളില്‍ പരിസ്ഥിതിദിനത്തില്‍ സംഘടിപ്പിച്ച മധുര വനം പരിപാടി നഗരസഭ ചെയര്‍മാന്‍ അബ്ബാസ് ബീഗം ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡണ്ട് അബ്ദുള്‍ ഖാദര്‍ അധ്യക്ഷത വഹിച്ചു. സ്‌കൂള്‍ മാനേജ്‌മെന്റ് കമ്മറ്റി ജനറല്‍ സെക്രട്ടറി കമറുദ്ദീന്‍ തായല്‍, വാര്‍ഡ് നഗരസഭകൗണ്‍സിലര്‍ അബ്ദുള്‍ റഹ് മാന്‍ ചക്കര, ഒഉഎഇ ആമിസ ശരത്ത്എം, സാബു എം വി , സ്‌കൂള്‍ കമ്മറ്റി അംഗങ്ങളായ മുസമ്മില്‍ എസ്.കെ, ജമാല്‍ , സലീം എന്‍. എം പ്രധാനധ്യാപകന്‍ കെ. ഗോപിനാഥന്‍,സ്റ്റാഫ് സെക്രട്ടറി വേണുഗോപാലന്‍.കെ എന്നിവര്‍ പ്രസംഗിച്ചു. ചടങ്ങില്‍ വെച്ച് പരിസ്ഥിതിദിനക്വിസ്സ് മത്സര വിജയികള്‍ക്ക് സമ്മാനം വിതരണം ചെയ്തു.