കോട്ടിക്കുളം: തൃക്കണ്ണാട് ശ്രീ ത്രയംബകേശ്വര ക്ഷേത്രത്തില്‍ 7 ദിവസം നീണ്ട് നില്‍ക്കുന്ന ശ്രീമദ് ഭാഗവത സപ്താഹ ജ്ഞാന യജ്ഞം നടത്തുവാനുള്ള ഭക്തജനങ്ങളുടെ അപേക്ഷ തൃക്കണ്ണാട് ക്ഷേത്ര ദേവസ്വം ബോര്‍ഡ് എക്‌സിക്യൂട്ടീവ് ഓഫീസറുടെ നേതൃത്വത്തില്‍ നടന്ന യോഗത്തില്‍ അവതരിപ്പിച്ചു. പുണ്യവും ചിരപുരാതനവുമായ ദക്ഷിണ കാശി എന്നറിയപ്പെടുന്ന ചന്ദ്രഗിരി ശ്രീ ശാസ്താം ആന്റ് തൃക്കണ്ണാട് ത്രയംബകേശ്വര ക്ഷേത്രത്തില്‍ ക്ഷേത്ര ചൈതന്യം വര്‍ദ്ദിപ്പിച്ച് അതുവഴി ആത്മീയ ചൈതന്യകൊണ്ട് സമ്പുഷ്ടമായ ഒരു സമൂഹത്തെ വാര്‍ത്തെടുക്കുവാന്‍ ഒരു ശ്രീമദ് ഭാഗവത സപ്താഹ യജ്ഞം തൃക്കണ്ണാടില്‍ നടത്തുന്നതിനെ കുറിച്ച് ആലോചിക്കുന്നതിനും, സപ്താഹ കമ്മിറ്റി രൂപികരിക്കുന്നതിനുമായി ഭക്തജനങ്ങളുടെയും നാട്ടുകാരുടെയും ഒരു യോഗം 11-06-2024 ന് ചൊവ്വാഴ്ച ഉച്ചയ്ക് 2 മണിക്ക് തൃക്കണ്ണാട് ത്രയംബകേശ്വര ക്ഷേത്രത്തില്‍ തെക്കേ അഗ്രശാലയില്‍ ചേരുവാന്‍ തീരുമാനിച്ചിട്ടുണ്ട്. തൃക്കണ്ണാട് ക്ഷേത്ര പരിധിയില്‍ പെട്ട 9 കഴക ക്ഷേത്ര പ്രതിനിധികളെയും ഈ സപ്താഹ യോഗത്തിലേക്ക് ക്ഷണിക്കുന്നു. സപ്താഹം തൃക്കണ്ണാടില്‍ നടത്തണോ വേണ്ടയോ എന്നത് ഭക്തജങ്ങളുടെ അഭിപ്രായം അറിഞ്ഞതിന് ശേഷം മാത്രമേ അവസാന തീരുമാനം കൈകൊള്ളാന്‍ പറ്റുകയുള്ളു. മനഃശാന്തിക്കും മോക്ഷപ്രാപ്തിക്കും ഈ കലികാലത്തില്‍ ആശ്രയിക്കാവുന്ന ഏക മാര്‍ഗം നാമ ജപവും, ശ്രീമദ് ഭാഗവത ശ്രവണവുമാണ്. നമുക്ക് കൈവന്നിരിക്കുന്ന ഈ സൗഭാഗ്യം പ്രയോജനപ്പെടുത്തുവാനായിമുഴുവന്‍ ഭക്തജനങ്ങളോടും അഭ്യര്‍ത്ഥിക്കുന്നു.