2024-25 അധ്യയന വര്‍ഷത്തില്‍ കാഞ്ഞിരംകുളം ഗവ. കോളജില്‍ കമ്പ്യൂട്ടര്‍ സയന്‍സ്, ഫിസിക്‌സ് വിഷയങ്ങളില്‍ ഗസ്റ്റ് അധ്യാപകരെ 2025 മാര്‍ച്ച് 31 വരെ താത്കാലികമായി നിയമിക്കുന്നു. കോളജ് വിദ്യാഭ്യാസ വകുപ്പ് കൊല്ലം ഡെപ്യൂട്ടി ഡയറക്ടറേറ്റില്‍ ഗസ്റ്റ് അധ്യാപക പാനലില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള അര്‍ഹരായ ഉദ്യോഗാര്‍ഥികള്‍ അസല്‍ സര്‍ട്ടിഫിക്കറ്റുകളും അവയുടെ ഒരു സെറ്റ് പകര്‍പ്പുകളുമായി അഭിമുഖത്തിന് ഹാജരാകണം. ഫിസിക്‌സ് വിഭാഗം ഇന്റര്‍വ്യൂ ജൂണ്‍ 10ന് രാവിലെ 11നും കമ്പ്യൂട്ടര്‍ സയന്‍സ് വിഭാഗം ഇന്റര്‍വ്യൂ ഉച്ചയ്ക്ക് രണ്ടിനും നടക്കും.