സ്റ്റേറ്റ് പ്രീമെട്രിക് സ്‌കോളര്‍ഷിപ്പ്

1 മുതല്‍ 10 വരെ ക്ലാസുകളില്‍ പഠിക്കുന്ന പട്ടികജാതി വിദ്യാര്‍ഥികള്‍ക്കുള്ള 2024-25 വര്‍ഷത്തെ സ്റ്റേറ്റ് പ്രീമെട്രിക് സ്‌കോളര്‍ഷിപ്പ് അപേക്ഷകള്‍ക്കായി ഇ-ഗ്രാന്റ്സ് പോര്‍ട്ടല്‍ ഓപ്പണ്‍ ചെയ്തു. അവസാന തിയിതി ഓഗസ്റ്റ് 31. ലംപ്സം ഗ്രാന്റ് എഡ്യൂക്കേഷന്‍ എയ്ഡ്, ദുര്‍ബല വിഭാഗ സ്റ്റൈപ്പന്റ് ഫീസ് റീ-ഇംബേഴ്സ്മെന്റ്, വിദ്യാലയ വികാസ് നിധി എന്നീ പദ്ധതികളാണ് ഇ-ഗ്രാന്റ്സ് പോര്‍ട്ടല്‍ മുഖേന നടപ്പിലാക്കുന്നത്. എല്ലാ സ്‌കൂള്‍ മേധാവികളും അവസാന തിയതിക്കു മുമ്പ് സ്‌കോളര്‍ഷിപ്പ് അപേക്ഷകള്‍ ഓണ്‍ലൈനായി സമര്‍പ്പിക്കണം. കൂടുതല്‍ വിവരങ്ങള്‍ അതത് ബ്ലോക്ക്/ മുന്‍സിപ്പാലിറ്റി/ കോര്‍പ്പറേഷന്‍ പട്ടികജാതി വികസന ഓഫീസുകളില്‍ നിന്നും ലഭിക്കും.

Leave a Reply

Your email address will not be published. Required fields are marked *