രാജപുരം: ഹൊസ്ദുര്‍ഗ്ഗ് സബ് ജില്ലാ നീന്തല്‍ മത്സരത്തില്‍ ജോസഫ് തോമസ് മിന്നുന്ന പ്രകടനം നടത്തി. കോടോത്ത് ഡോ.അംബേദ്കര്‍ ഗവ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ പ്ലസ് ടു വിദ്യാര്‍ത്ഥിയാണ്. 100 മീറ്റര്‍ ബാക്ക് സ്‌ട്രോക്ക്, 200 മീറ്റര്‍ ബാക്ക് സ്‌ട്രോക്ക് ഇനങ്ങളില്‍ ഒന്നാം സ്ഥാനം കരസ്ഥമാക്കി ഡബിള്‍ സ്വര്‍ണ്ണം തികച്ചു. താന്നിയടിയിലെ തോമസ് ബെയ്‌സില്‍ ദമ്പതികളുടെ മകനാണ്.