പരിസ്ഥിതി ദിനത്തില്‍ എന്റെ മരം പദ്ധതിയുമായി കോടോംബേളൂര്‍ 19-ാം വാര്‍ഡ്

രാജപുരം: പരിസ്ഥിതി ദിനത്തില്‍ വാര്‍ഡില്‍ രണ്ട് പച്ചതുരുത്തുകളും മുഴുവന്‍ വീടുകളിലും എന്റെ മരം എന്ന പദ്ധതിയുടെ
ഭാഗമായി മരതൈ നട്ടു നല്‍കുന്ന പ്രവര്‍ത്തനത്തിനും കോടോം-ബേളൂര്‍ ഗ്രാമ പഞ്ചായത്ത് 19-ാം വാര്‍ഡ് തുടക്കം കുറിച്ചു. പദ്ധതിയുടെ ഉല്‍ഘാടനം പാറപ്പള്ളി ഗ്രാമസേവാ കേന്ദ്രത്തില്‍ പ്ലാവിന്‍ തൈനട്ട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം.ലക്ഷ്മി ഉല്‍ഘാടനം ചെയ്തു.ജൂണ്‍ 5 മുതല്‍ 15 വരെയായി വാര്‍ഡിലെ 700ളം വീടുകളില്‍ കുഴികുത്തി ഫല വൃക്ഷ തൈകളടക്കം വെച്ചു കൊടുക്കുകയും വീട്ടുകാര്‍ എന്റെ മരം എന്ന പേരില്‍ അത് സംരക്ഷിക്കുകയും ചെയ്യും.അതോടൊപ്പം ഗുരുപുരം, പാറപ്പള്ളി എന്നിവിടങ്ങളില്‍ പച്ച തുരുത്തും നിര്‍മ്മിക്കും. തൊഴിലുറപ്പ് തൊഴിലാളികള്‍ കുടുംബശ്രീ അംഗങ്ങള്‍ സന്നദ്ധ സംഘടനകള്‍ എന്നിവയുടെ സഹകരണത്തോടെയാണ് പദ്ധതി നടക്കുന്നത്. പാറപ്പള്ളിയില്‍ നടന്ന ഉല്‍ഘാടന പരിപാടിയില്‍ വാര്‍ഡ് മെമ്പറും പഞ്ചായത്ത് വൈ. പ്രസിഡന്റുമായ പി.ദാമോദരന്‍ അദ്ധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ രജനികൃഷ്ണന്‍, ങഏചഞഋഏ അസി.എഞ്ചിനീയര്‍ കെ ബിജു, പി.നാരായണന്‍, പി.എല്‍.ഉഷ, യോഗാധ്യാപകന്‍ കെ.വി.കേളു എന്നിവര്‍ സംസാരിച്ചു.വാര്‍ഡ് കണ്‍വീനര്‍ പി.ജയകുമാര്‍ സ്വാഗതവും എ.ഡി.എസ് സെക്രട്ടറി ടി.കെ.കലാരഞ്ജിനി നന്ദിയും പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *