രാജപുരം:കോടോം അങ്കണവാടി പ്രവേശനോത്സവം പൂര്‍വ്വാധികം ഭംഗിയായി നടന്നു. പഞ്ചായത്ത് പ്രസിഡന്റ് പി. ശ്രീജ ഉദ്ഘാടനം ചെയ്തു. വാര്‍ഡ് കണ്‍വീനര്‍ ടി കെ നാരായണന്‍ അധ്യക്ഷനായി. ടി ബാബു, കണ്ണന്‍ കോടോത്ത്, അശ്വിന്‍ ബാബു, രമിത്ത് വി ടി എന്നിവര്‍ സംസാരിച്ചു. അങ്കണവാടി ടീച്ചര്‍ സുധ സ്വാഗതം പറഞ്ഞു. അങ്കണവാടി പ്രവേശനം നേടിയ കുരുന്നുകള്‍ക്കും സ്‌കൂള്‍ പ്രവേശനം നേടിയ കുട്ടികള്‍ക്കും റെയിന്‍ബോയുടെ സ്‌നേഹസമ്മാനമായി പഠനോപകരണങ്ങള്‍ നല്‍കി.