ഭാരതീയ വിചാര കേന്ദ്രം കാസറഗോഡ് ജില്ലാ സംസ്‌കൃതി പാഠശാല നാളെ കാഞ്ഞങ്ങാട്ട്

ഭാരതീയ വിചാരകേന്ദ്രം കാസറഗോഡ് ജില്ലാ സംസ്‌കൃതി പാഠശാല നാളെ കാഞ്ഞങ്ങാട്ട് നടക്കും.കാഞ്ഞങ്ങാട് ചിന്മയ വിദ്യാലയത്തില്‍ നടക്കുന്ന പരിപാടി 9 മുതല്‍ 12 വരെ ക്ലാസുകളില്‍ പഠിക്കുന്ന കുട്ടികള്‍ക്കു വേണ്ടിയാണ്. ഉന്നത വിദ്യാഭ്യാസം, സിവില്‍ സര്‍വീസ് എന്നിവയെക്കുറിച്ചും പ്രത്യേകം ക്ലാസുകള്‍ ഉണ്ടാകും. രാവിലെ 9 മണിക്ക് രജിസ്‌ട്രേഷന്‍. 9.15 ന് പത്മശ്രീ സത്യനാരായണ ബലേരി പാഠശാല ഉദ്ഘാടനം ചെയ്യും. വിചാരകേന്ദ്രം കാസറഗോഡ് ജില്ലാ പ്രസിഡന്റ് മുരളീധരന്‍ പാലമംഗലം അധ്യക്ഷത വഹിക്കും. ജില്ലാ കാര്യാധ്യക്ഷന്‍ പി.നാരായണന്‍, കാഞ്ഞങ്ങാട് ചിന്മയ മിഷന്‍ പ്രസിഡന്റ് എം.ശ്രീകണ്ഠന്‍ നായര്‍, കാഞ്ഞങ്ങാട് ചിന്മയ വിദ്യാലയം പ്രസിഡന്റ് ബാബു രാജേന്ദ്ര ഷേണായി എന്നിവര്‍ പ്രസംഗിക്കും. വിവിധ കാലാംശങ്ങളിലായി (സെഷന്‍) സംസ്‌കൃതാധ്യാപക ഫെഡറേഷന്‍ സംസ്ഥാന വൈസ് പ്രസിഡന്റ് (പുണ്യ ഭൂമി ഭാരതം – അനശ്വര സംസ്‌കൃതി), പടന്നക്കാട്ടെ ജില്ലാ ആയുര്‍വേദ ആശുപത്രി ചീഫ് മെഡിക്കല്‍ ഓഫീസര്‍ ഡോ.കെ.വിശ്വനാഥ് (ഭാരതത്തിന്റെ ശാസ്ത്രപാരമ്പര്യം), സങ്കല്‍പ് ഐഎഎസ് കേരള ചാപ്റ്റര്‍ കോഴ്‌സ് കോ – ഓര്‍ഡിനേറ്റര്‍ (കരിയര്‍ ഗൈഡന്‍സ്, വ്യക്തിത്വ വികാസം), മുരളീധരന്‍ പാലമംഗലം (എന്ത് പഠിക്കണം, എങ്ങനെ പഠിക്കണം) എന്നിവര്‍ വിഷയാവതരണം നടത്തും. വിചാരകേന്ദ്രം ജില്ലാ സെക്രട്ടറി ഡോ.കെ.ഐ.ശിവപ്രസാദ് സ്വാഗതവും വൈസ് പ്രസിഡന്റ് സി.പി.രാജീവന്‍ നന്ദിയും പറയും.

Leave a Reply

Your email address will not be published. Required fields are marked *