കുഞ്ഞിരാമ പൊതുവാള്‍ ചരമദിനാ ചരണവും അനുസ്മരണവും നടന്നു

കാഞ്ഞങ്ങാട്: മടിക്കൈയിലെ കമ്മ്യൂണിസ്റ്റ് കര്‍ഷകപ്രസ്ഥാനത്തിന്റെ ആദ്യകാല നേതാവായിരുന്ന എം. കുഞ്ഞിരാമ പൊതുവാളുടെ ചരമദിനം സി.എം. പി യും കേരള കര്‍ഷക ഫെഡറേഷനും സംയുക്തമായി ആചരിച്ചു.കാഞ്ഞങ്ങാട് സി.എം. പി ഓഫീസില്‍ രാവിലെ ഛായ ചിത്രത്തില്‍ പുഷ്പാര്‍ച്ചനക്കു ശേഷം നടന്ന അനുസ്മരണ സമ്മേളനം കേരള കര്‍ഷക ഫെഡറേഷന്‍ സംസ്ഥാന ചെയര്‍മാന്‍ കെ. സുരേഷ്ബാബു ഉദ്ഘാടനം ചെയ്തു.കേരള കര്‍ഷക ഫെഡറേഷന്‍ ജില്ലാ പ്രസിഡണ്ട് വി.കൃഷ്ണന്‍ അധ്യക്ഷത വഹിച്ചു. സി.എം.പി കണ്‍ട്രോള്‍ കമ്മീഷന്‍ ചെയര്‍മാന്‍ വി.കെ. രവീന്ദ്രന്‍ മുഖ്യപ്രഭാഷണം നടത്തി. സി.എം. പി സംസ്ഥാന എക്‌സിക്യൂട്ടീവ് അംഗങ്ങളായ വി. കമ്മാരന്‍, സി. വി. തമ്പാന്‍, ജില്ലാ ആക്ടിങ്ങ് സെക്രട്ടറി ടി.വി. ഉമേശന്‍, പി .കെ. രഘുനാഥ്, ലക്ഷ്മി തമ്പാന്‍,കെ.വി. സാവിത്രി തുടങ്ങിയവര്‍ സംസാരിച്ചു. കേരള കര്‍ഷക ഫെഡറേഷന്‍ ജില്ലാ സെക്രട്ടറി ഇ.വി.ദാമോദരന്‍ സ്വാഗതവും കെ. തമ്പാന്‍ നന്ദിയും പറഞ്ഞു. കുഞ്ഞിരാമപൊതുവാളുടെ മക്കളും മറ്റ് കുടുംബാംഗങ്ങളും, മറ്റുള്ളവരും ചടങ്ങില്‍ സംബന്ധിച്ചു.

Leave a Reply

Your email address will not be published. Required fields are marked *