പനയാല്‍ ഗവ.എല്‍പിസ്‌കൂളില്‍ പ്രവേശനോത്സവം നടന്നു.

പൊയിനാച്ചി: പനയാല്‍ ഗവ.എല്‍പിസ്‌കൂളില്‍ പ്രവേശനോത്സവം നടന്നു. നവാഗതരായ കുട്ടികളെ പൂച്ചെണ്ടുകളും ബലൂണുകളും നല്‍കി വരവേറ്റു. ജില്ലാ മുന്‍ ഡിഡിഇ എന്‍.നന്ദികേശന്‍ ഉദ്ഘാടനം ചെയ്തു.പിടിഎ പ്രസിഡന്റ് കെ.വി.ഗോവിന്ദന്‍ അധ്യക്ഷനായി.പള്ളിക്കരഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കുമാരന്‍ മുഖ്യാതിഥിയായി.പ്രധാന അധ്യാപകന്‍ ഇന്‍ചാര്‍ജ് ഗുറുവയ്യ സ്വാഗതവും സ്റ്റാഫ് സെക്രട്ടറി എം.ടി.ഭാരതി നന്ദിയും പറഞ്ഞു. സ്‌കൂളിലെ അധ്യാപകരും വിവിധ സംഘടനകളും കുട്ടികള്‍ക്ക് പഠനോപകരണങ്ങള്‍ നല്‍കി.

Leave a Reply

Your email address will not be published. Required fields are marked *