ഭക്ഷ്യ സുരക്ഷാ ദിനം ആചരിച്ചു;

ചിറ്റാരിക്കാല്‍ : ഗോക്കടവ് അംഗന്‍വാടിയുടെയും, ഗോക്കടവ് ഉദയ ആട്‌സ് ക്ലബ് ആന്‍ഡ് റീഡിംഗ് റൂം മിന്റെയും നേതൃത്വത്തില്‍ ലോകഭക്ഷ്യസുരക്ഷ ദിനത്തിന്റെ ഭാഗമായി ഗോകടവില്‍ ഭക്ഷ്യ സുരക്ഷാ ബോധവത്കരണ ക്ലാസ് സംഘടിപ്പിച്ചു. ചെബേരി വിമല്‍ ജ്യോതി എഞ്ചിനീയറിംഗ് കോളേജ് കെമിസ്ട്രി വിഭാഗം അധ്യാപകന്‍ ഷിജിത്ത് തോമസ് സുരക്ഷിത ഭക്ഷണം ഇപ്പോള്‍ ആരോഗ്യകരമായ നാളെ എന്ന വിഷയത്തില്‍ ബോധവത്കരണ ക്ലാസ് നടത്തി. അംഗനവാടി അധ്യാപിക ഇന്ദിര എം , ഹെല്‍പ്പര്‍ സതി കെ സി, വല്‍സമ്മ വളോപ്പള്ളി, ചാക്കോ തെന്നിപ്ലാക്കല്‍ എന്നിവര്‍ സംസാരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *