കണ്ണൂര്‍: ഇരുവാപ്പുഴ നമ്ബ്രത്ത് മീന്‍ പിടിക്കുന്നതിനിടെ മൂന്ന് വിദ്യാര്‍ഥികള്‍ പുഴയില്‍ വീണു മുങ്ങി മരിച്ചു. പാവന്നൂര്‍ മൊട്ട സ്വദേശികളായ നിവേദ് (21), അഭിനവ് (21), ജോബിന്‍ ജിത്ത് (17) എന്നിവരാണ് മരിച്ചത്.പുഴക്കരയില്‍ നില്‍ക്കുന്നതിനിടെ കര ഇടിഞ്ഞു താഴേക്ക് വീഴുകയായിരുന്നു. മരിച്ച മൂന്ന് പേരും ബന്ധുക്കളാണ്. ഇവരുടെ ഒപ്പമുണ്ടായിരുന്ന ഒരാള്‍ നീന്തി രക്ഷപ്പെട്ടു.