തുടി സാംസ്‌കാരിക വേദി നേതൃത്വത്തില്‍ ചുള്ളിക്കരയില്‍ വിജയോത്സവം സംഘടിപ്പിച്ചു

രാജപുരം : കാസര്‍കോട് തുടി സാംസ്‌കാരിക വേദിയുടെ അഭിമുഖ്യത്തില്‍ എസ് എസ്.എല്‍.സി പ്ലസ് ടു പരീക്ഷകളില്‍ മുഴുവന്‍ വിഷയങ്ങള്‍ക്കും എ പ്ലസ് നേടിയ ജില്ലയിലെ മാവിലന്‍, മല വേട്ടുവന്‍ ഗോത്രത്തിലെ കുട്ടികളെ ചുള്ളിക്കരയില്‍ നടന്ന വിജയോത്സവ പരിപാടിയില്‍ വെച്ച് അനുമോദിച്ചു. ചുള്ളിക്കര വ്യാപാര ഭവനത്തില്‍ നടത്തിയ അനുമോദന ചടങ്ങ് തുടി ചെയര്‍മാന്‍ കുടമിന സുകുമാരന്റെ അധ്യക്ഷതയില്‍ മുന്‍ ചെയര്‍മാന്‍ കമലാക്ഷന്‍ ഉദ്ഘാടനം ചെയ്തു. ചടങ്ങില്‍ ഗോത്ര കവി പ്രകാശ് ചെന്തളത്തെ പ്രൊഫസര്‍ യു ബാലകൃഷ്ണന്‍ ആദരിച്ചു. ജയചന്ദ്രന്‍, രാഘവന്‍ ചേറ്റുകല്ല്, വിമല കെ.ആര്‍ എന്നിവര്‍ ഉപഹാരങ്ങള്‍ വിതരണം ചെയ്തു. ചടങ്ങിന് പ്രദീപ് മണിയറ സ്വാഗതവും നാരായണന്‍ കോളിച്ചാല്‍ നന്ദിയും പറഞ്ഞു

Leave a Reply

Your email address will not be published. Required fields are marked *