കേരള സംസ്ഥാന ചലച്ചിത്ര അക്കാദമി 2023 ഡിസംബര്‍ 08 മുതല്‍ 15 വരെ തിരുവനന്തപുരത്ത് സംഘടിപ്പിക്കുന്ന ഐ.എഫ്.എഫ്.കെയുടെ വിജയകരമായ നടത്തിപ്പിനുള്ള സംഘാടക സമിതി രൂപീകരിച്ചു. ചന്ദ്രശേഖരന്‍ നായര്‍ സ്റ്റേഡിയം കോംപ്ലക്‌സിലെ ഒളിമ്പിയ ഹാളില്‍ നടന്ന യോഗം സാംസ്‌കാരിക വകുപ്പ് മന്ത്രി സജി ചെറിയാന്‍ ഉദ്ഘാടനം ചെയ്തു. കേരളത്തില്‍ സിനിമ നിര്‍മിക്കുന്നതിനുള്ള അടിസ്ഥാന സൗകര്യ ങ്ങള്‍ വിപുലീകരിക്കുമെന്ന് മന്ത്രി പറഞ്ഞു. സിനിമയുമായി ബന്ധപ്പെട്ട് പതിനായിരത്തോളം പേര്‍ തൊഴില്‍ ചെയ്യുന്നുണ്ട്. വലിയ വരുമാനം ഉണ്ടാക്കാന്‍ കഴിയുന്ന മേഖലയാണ് സിനിമ. സിനിമയുടെ വളര്‍ച്ചയ്ക്ക് അനുകൂലമായ ചലച്ചിത്രനയം രൂപപ്പെടുത്താന്‍ സര്‍ക്കാര്‍ ശ്രമിച്ചുവരികയാണ്. സിനിമാരംഗത്ത് അടിമുടി മാറ്റങ്ങള്‍ വരുത്തുന്ന തരത്തിലാണ് നയം ആസൂത്രണം ചെയ്യുന്നത്. കേരളത്തിന്റെ സമ്പദ്ഘടനയില്‍തന്നെ ചലനങ്ങള്‍ സൃഷ്ടിക്കാന്‍ കഴിയുന്ന വിധം സിനിമാ മേഖലയെ പരിവര്‍ത്തിപ്പിക്കുന്നതിനായി ചലച്ചിത്ര രംഗത്തെ എല്ലാവരെയും ഉള്‍പ്പെടുത്തി കോണ്‍ക്ലേവ് സംഘടിപ്പിക്കും. സിനിമയിലൂടെയുള്ള സാമ്പത്തിക വികാസം ത്വരിതപെടുത്തുന്നതിനായി ഐ.എഫ്.എഫ്.കെ.യെ എങ്ങനെ ഫലപ്രദമായി ഉപയോഗപ്പെടുത്താം എന്ന് ചിന്തിക്കേണ്ട തുണ്ടെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
ചടങ്ങില്‍ ചലച്ചിത്ര അക്കാദമി വൈസ് ചെയര്‍മാന്‍ പ്രേംകുമാര്‍ അധ്യക്ഷത വഹിച്ചു. സാംസ്‌കാരിക വകുപ്പ് സെക്രട്ടറി മിനി ആന്റണി ഐ.എ.എസ്. ആമുഖഭാഷണം നടത്തി. ശ്രീകുമാരന്‍ തമ്പി, അഡ്വ.വി.കെ.പ്രശാന്ത് എം.എല്‍.എ., ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ.ഡി.സുരേഷ് കുമാര്‍, ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ട് ഡയറക്ടര്‍ എം.സത്യന്‍ , വൈലോപ്പിള്ളി സംസ്‌കൃതി ഭവന്‍ വൈസ് ചെയര്‍മാന്‍ ജി.എസ്. പ്രദീപ്, നോളജ് ഇകോണമി മിഷന്‍ ഡയറക്ടര്‍ പി.എസ്.ശ്രീകല, ഫോ ക് ലോര്‍ അക്കാദമി ചെയര്‍മാന്‍ ഓ.എസ്. ഉണ്ണികൃഷ്ണന്‍, കെ. എസ്.എഫ്.ഡി.സി മാനേജിങ് ഡയറക്ടര്‍ കെ.വി. അബ്ദുല്‍ മാലിക്, ചലച്ചിത്ര അക്കാദമി ജനറല്‍ കൗണ്‍സില്‍ അംഗങ്ങളായ കുക്കു പരമേശ്വരന്‍, പ്രദീപ് ചൊക്ലി, പ്രകാശ് ശ്രീധര്‍ എന്നിവര്‍ പങ്കെടുത്തു. ചലച്ചിത്ര അക്കാദമി സെക്രട്ടറി സി.അജോയ് സംഘാടക സമിതി പാനല്‍ അവതരിപ്പിച്ചു. മുഖ്യമന്ത്രി പിണറായി വിജയന്‍ മുഖ്യരക്ഷാധികാരിയായ സമിതിയില്‍ സാംസ്‌കാരിക വകുപ്പ് മന്ത്രി സജി ചെറിയാന്‍ ഫെസ്റ്റിവല്‍ പ്രസിഡണ്ടായും സാംസ്‌കാരിക വകുപ്പ് സെക്രട്ടറി മിനി ആന്റണി ചീഫ് കോ-ഓര്‍ഡിനേറ്ററായും ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ രഞ്ജിത് സംഘാടക സമിതി ചെയര്‍മാനായും പ്രേംകുമാര്‍ സംഘാടകസമിതി വൈസ് ചെയര്‍മാനായും പ്രവര്‍ത്തിക്കും.
ജി. സുരേഷ്‌കുമാര്‍ (ഹോസ്പിറ്റാലിറ്റി), മധുപാല്‍ (പ്രോഗ്രാം കമ്മിറ്റി), ആര്‍.എസ്.ബാബു (മീഡിയ കമ്മിറ്റി), എം.വിജയകുമാര്‍ (റിസപ്ഷന്‍ കമ്മിറ്റി), കെ.എസ്.സുനില്‍കുമാര്‍ (വോളണ്ടിയര്‍ കമ്മിറ്റി), അഡ്വ.എസ്. പി.ദീപക് (എക്സിബിഷന്‍ കമ്മിറ്റി), പി.എം.മനോജ് (ഓഡിയന്‍സ് പോള്‍),ഗായത്രി ബാബു (ഹെല്‍ത്ത്) എന്നിവര്‍ ചെയര്‍മാന്‍മാരായി വിവിധ സബ് കമ്മിറ്റികള്‍ രൂപീകരിച്ചു.