കാഞ്ഞങ്ങാട്: കേന്ദ്ര സര്‍വകലാശാലയുടെ ആസ്ഥാനം പെരിയയ്ക്കടുത്തുളള റെയില്‍വേ സ്റ്റേഷന്‍ എന്ന പരിഗണനയില്‍ കാഞ്ഞങ്ങാട് വന്ദേ ഭാരത് എക്‌സ്പ്രസിന് സ്റ്റോപ് അനുവദിക്കണമെന്ന് സപര്യ സാംസ്‌കാരിക സമിതി സംസ്ഥാന സമിതി ആവശ്യപ്പെട്ടു.കൂടാതെ തീര്‍ഥാടക ടൂറിസ്റ്റ് കേന്ദ്രങ്ങളായ ആനന്ദാശ്രമം, നിത്യാനന്ദ ആശ്രമം,മഞ്ഞംപൊതിക്കുന്ന്, റാണിപുരം എന്നിവയും കാഞ്ഞങ്ങാട് റെയില്‍വേ സ്റ്റേഷനില്‍ നിന്നും അടുത്തുള്ള പ്രദേശങ്ങളാണെന്നതും പരിഗണിച്ച് സ്റ്റോപ് അനുവദിക്കാനുള്ള മുന്‍ഗണനയാണെന്നും സപര്യ അഭിപ്രായപ്പെട്ടു.
ചടങ്ങില്‍ സപര്യ സംസ്ഥാന പ്രസിഡന്റ് പ്രാപ്പൊയില്‍ നാരായണന്‍ അദ്ധ്യക്ഷത വഹിച്ചു.സുകുമാരന്‍ പെരിയച്ചൂര്‍, പ്രേമചന്ദ്രന്‍ ചോമ്പാല, ആനന്ദ കൃഷ്ണന്‍ എടച്ചേരി, കുഞ്ഞപ്പന്‍ തൃക്കരിപ്പൂര്‍,ടി വി സജിത്ത്, അനില്‍കുമാര്‍ പട്ടേന, വരദന്‍ മാടമന എന്നിവര്‍ സംസാരിച്ചു.