തൃക്കരിപ്പൂര്‍ നിയോജക മണ്ഡലം നവകേരള സദസ് വിജയിപ്പിക്കുന്നതിന്റെ ഭാഗമായി നീലേശ്വരം നഗരസഭയുടെ ആഭിമുഖ്യത്തില്‍ ബസ് സ്റ്റാന്‍ഡിലും ടൗണിലും പോസ്റ്റര്‍ പ്രചരണം നടത്തി. ചെയര്‍പേഴ്‌സണ്‍ ടി വി ശാന്ത, വൈസ് ചെയര്‍മാന്‍ പി.പി. മുഹമ്മദ് റാഫി, സ്ഥിരം സമിതി അധ്യക്ഷരായ ഷംസുദ്ദീന്‍ അറിഞ്ചിറ, ടി.പി.ലത, പി.ഭാര്‍ഗവി, നഗരസഭാ സെക്രട്ടറി കെ.മനോജ് കുമാര്‍ എന്നിവരുടെ നേതൃത്വത്തില്‍ കൗണ്‍സിലര്‍മാരും ജീവനക്കാരും പ്രചരണത്തില്‍ പങ്കെടുത്തു.
പ്രചരണത്തിന്റെ ഭാഗമായി നവം. 10ന് വൈകുന്നേരം 4ന് ബസ് സ്റ്റാന്‍ഡില്‍ തെരുവോര ചിത്രരചന, നവംബര്‍ 14ന് വൈകുന്നേരം 4ന് മാര്‍ക്കറ്റ് ജംഗ്ഷനില്‍ നിന്ന് ബസ് സ്റ്റാന്‍ഡിലേക്ക് കൂട്ടയോട്ടം, തുടര്‍ന്ന് ഫ്‌ലാഷ് മോബ് , നവംബര്‍ 17ന് വൈകുന്നേരം 4 ന് വിളംബര ജാഥ എന്നിവ നടത്തും. നവകേരള സദസിന്റെ പ്രചരണത്തിന്റെ ഭാഗമായി ബൂത്തുകള്‍ തോറും വീട്ടുമുറ്റ സദസ്സുകള്‍ നടന്നു വരികയാണ്.