കൊച്ചി: സംരംഭകരും പ്രൊഫഷണലുകളുമായ സ്ത്രീകള്‍ക്ക് മാത്രമായി ‘ഹെര്‍ ഹേവന്‍’ ഭവന വായ്പ പദ്ധതി പ്രഖ്യാപിച്ച് സൗത്ത് ഇന്ത്യന്‍ ബാങ്ക്. സ്ത്രീ ശാക്തീകരണം ലക്ഷ്യമിട്ടുള്ള പ്രവര്‍ത്തനങ്ങളുടെ ഭാഗമായാണ് ഈ വായ്പ പദ്ധതിക്ക് ബാങ്ക് തുടക്കമിടുന്നത്. ഈ മാസം 30വരെ രാജ്യത്തുടനീളം ഈ വായ്പ സ്ത്രീകള്‍ക്ക് ലഭ്യമാണെന്ന് ബാങ്ക് അറിയിച്ചു. സ്വയം തൊഴില്‍ സംരംഭകരുള്‍പ്പടെ വിവിധ മേഖലയില്‍ വൈദഗ്ധ്യമുള്ള സ്ത്രീകള്‍ക്ക് കുറഞ്ഞ പലിശനിരക്കിലാണ് ഈ ഭവന വായ്പ. 8.50 ശതമാനമാണ് പലിശ നിരക്ക്. ഈടായി നല്‍കുന്ന വസ്തുു, സ്ഥലം എന്നിവയുടെ ഉടമകളായിരിക്കണം അപേക്ഷകരായ വനിതകളെന്ന വ്യവസ്ഥയുമുണ്ട്. കുറഞ്ഞത് 40,000 രൂപ മാസവരുമാനം ലഭിക്കുന്ന ജോലിക്കാരായ വനിതകള്‍ക്കും അപേക്ഷിക്കാം. വനിത സംരംഭകര്‍ക്കുള്ള കുറഞ്ഞ വായ്പാ പരിധി 50 ലക്ഷം രൂപയാണ്. ക്രെഡിറ്റ് (സിബില്‍) സ്‌കോര്‍ 720/1 ഉണ്ടായിരിക്കണം.നിര്‍ണായകമായ വനിതാ ശാക്തീകരണം ലക്ഷ്യമിട്ടുള്ള ബാങ്കിന്റെ പ്രവര്‍ത്തനങ്ങളിലെ നിര്‍ണായക ചുവടുവെപ്പാണ് ഹെര്‍ ഹേവന്‍ ഭവന വായ്പയെന്ന് സൗത്ത് ഇന്ത്യന്‍ ബാങ്ക് സീനിയര്‍ ജനറല്‍ മാനേജരും ഗ്രൂപ്പ് ബിസിനസ് ഹെഡുമായ ബിജി എസ് എസ് പറഞ്ഞു. ‘വിവിധ മേഖലകളില്‍ ജോലി ചെയ്യുന്നവരുടെയും സ്വയംതൊഴില്‍ സംരംഭകരുടെയും വീടെന്ന സ്വപ്നം സഫലീകരിക്കാന്‍ ഈ കുറഞ്ഞ പലിശനിരക്കിലുള്ള വായ്പാ പദ്ധതിയിലൂടെ കഴിയും. വനിതകളെ സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് കൈപിടിച്ചുയര്‍ത്തുക മാത്രമല്ല, അവരുടെ നിസ്തൂലമായ സംഭാവനകളെ അംഗീകരിക്കാനും പദ്ധതിയിലൂടെ ലക്ഷ്യമിടുന്നു,’ ബിജി എസ് എസ് പറഞ്ഞു.