കാസര്‍കോട്: കേന്ദ്രം കേരളത്തിന് അനുവദിക്കുന്ന എയിംസ് ആശുപത്രി കാസര്‍കോട് ജില്ലയില്‍ തന്നെ സ്ഥാപിക്കുന്നതിനുള്ള നടപടികളുമായി ബിജെപി മുന്നോട്ട് പോകുമെന്ന് ജില്ലാ പ്രസിഡന്റ് രവീശ തന്ത്രി കുണ്ടാര്‍ പ്രസ്താവനയില്‍ അറിയിച്ചു. എന്നാല്‍ കാസര്‍കോട് ജില്ലയില്‍ സ്ഥാപിക്കപ്പെടണമെങ്കില്‍ സംസ്ഥാന സര്‍ക്കാര്‍ കേന്ദ്രത്തിന് നല്‍കുന്ന പ്രപ്പോസലില്‍ കാസര്‍കോട് ജില്ലയുടെ പേര് കൂടി ഉള്‍പ്പെടുത്താന്‍ തയ്യാറാകണം.എയിംസ് കാസര്‍കോട് ജില്ലയില്‍ സ്ഥാപിക്കുന്നതിന് വേണ്ടി പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്ന എയിംസ് കാസര്‍കോട് ജനകീയ കൂട്ടായ്മയ്ക്ക് ബിജെപിയുടെ എല്ലാ പിന്തുണയും ഉണ്ടാകും. എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതരുടെ പ്രശ്നങ്ങള്‍ക്ക് ശാശ്വതമായ പരിഹാരത്തിനും ജില്ലയിലെ ആരോഗ്യരംഗത്തെ പിന്നാക്കാവസ്ഥ പരിഹരിക്കണമെങ്കില്‍ എയിംസ് പോലുള്ള ആശുപത്രി കാസര്‍കോട് വരേണ്ടത് അത്യാവശ്യമാണ്. കേരളത്തില്‍ നിന്നുള്ള കേന്ദ്രമന്ത്രിമാര്‍ വഴി ആശുപത്രി കാസര്‍കോട് തന്നെ കൊണ്ടുവരാന്‍ ആവശ്യമായി എല്ലാ നടപടികളും ചെയ്യുമെന്ന് രവീശ തന്ത്രി കുണ്ടാര്‍ പറഞ്ഞു.